Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
ഞാൻ അവളെ മൈൻഡ് ചെയ്യുന്നില്ലെന്നു കാണുമ്പോൾ അവളും മാച്ച് കണ്ടിരിക്കും .
"കിടക്കണ്ടേ ?" സ്വല്പ നേരം കഴിഞ്ഞിട്ടും എനിക്ക് അനക്കം ഒന്നുമില്ലാത്തതുകൊണ്ടു മഞ്ജുസ് തന്നെ മിണ്ടി തുടങ്ങി .
"ഇത് കഴിഞ്ഞോട്ടെ .." ഞാൻ പയ്യെ പറഞ്ഞു സോഫയിലേക്ക് ചാരി കിടന്നു .
"ഇതെപ്പോ കഴിയാനാ.." അവൾ നിരാശയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങിയെത്തി .നേരിയ വിയർപ്പു ഗന്ധമുള്ള മഞ്ജുസിനെ ഞാൻ അതോടെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചിരുന്നു .
"ഒരു ഒന്നൊന്നര മണിക്കൂർ കൂടിയേ ഉള്ളു.." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ടി.വി യിൽ തന്നെ കണ്ണ് നട്ടു.
''ഒന്നര മണിക്കൂറോ ? " മഞ്ജുസ് കണ്ണ് മിഴിച്ചു എന്നെ നോക്കി .
"ആഹ് ..എന്താ ?" ഞാനവളെ ചിരിയോടെ നോക്കി .
"ഒലക്ക ..അത് ഓഫ് ചെയ്തേ..മതി കണ്ടത്. അത്ര നേരം ഒന്നും കാത്തിരിക്കാൻ എനിക്ക് വയ്യ , നമുക്ക് റൂമിൽ പോകാം " മഞ്ജുസ് പതിവില്ലാതെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ ഷർട്ടിന് മീതേകൂടി കയ്യൂഴിഞ്ഞു .
"നീ അതിനു എന്നെ കാത്തിരിക്കുവൊന്നും വേണ്ട , ഉറക്കം വരുന്നുണ്ടേൽ പോയി കിടന്നോ..ഞാൻ ഇത് കഴിഞ്ഞിട്ട് വന്നേക്കാം " അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പതിയെ പറഞ്ഞു ഞാൻ ടി.വി യിലേക്ക് ശ്രദ്ധിച്ചു .
"ആഹാ ..എന്ന അങ്ങനെ ഇപ്പൊ കാണണ്ട .." അവൾ പെട്ടെന്ന് എന്റെ ദേഹത്ത് നിന്നും അകന്നു മാറി റീമോർട് എടുത്തു ടി.വി ഓഫ് ചെയ്തു . അത് മാത്രം എനിക്കത്ര ഇഷ്ടപ്പെട്ടില്ല ! നമ്മളെ ഊശിയാക്കുന്ന പോലത്തെ
💬 Comments
View all comments