Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
എന്നെ സ്വല്പം ഉന്തിത്തള്ളികൊണ്ട് പറഞ്ഞു .
"ചുമ്മാ ഒന്നും അല്ല ചേച്ചി..ഞാൻ ചേച്ചി നേരത്തെ പറഞ്ഞ കാര്യം ചോദിക്കുവായിരുന്നു.." ഞാൻ പെട്ടെന്ന് ഇടയ്ക്കു കയറി .
"ചേച്ചിയോ ?" മീര ചിരിയോടെ അതിശയിച്ചു എന്നെ നോക്കി .
"അത് പിന്നെ ..നിങ്ങള് എന്നേക്കാൾ മൂത്തത് അല്ലെ , മഞ്ജുസിനെ എടി , പോടീ എന്ന് വിളിക്കുന്ന പോലെ അല്ലല്ലോ നിങ്ങളെ പേര് വിളിക്കുന്നത്.." ഞാൻ ചെറു ചിരിയോടെ പറഞ്ഞൊപ്പിച്ചു .
"മ്മ്മ് ..എന്തായാലും ചേച്ചി എന്നൊന്നും വിളിക്കണ്ട ..മീര എന്ന് വിളിച്ച മതി " മീര എന്നെ തിരുത്തിപറഞ്ഞു ജ്യൂസ് എനിക്ക് നേരെ നീട്ടി . ഓറഞ്ച് ജ്യൂസ് ആയിരുന്നു . അത് ഞാനും മഞ്ജുസും ഏറ്റുവാങ്ങി കുറേശെ കുടിച്ചു തുടങ്ങി . അത് നോക്കി മീരയും ഞങ്ങൾക്ക് മുൻപിൽ ഇരുന്നു .
"അപ്പൊ കവിന് നേരത്തെ പറഞ്ഞ കഥ കേൾക്കണം അല്ലെ ?" മഞ്ജുസ് ജ്യൂസ് കുടിക്കുന്നത് നോക്കി മീര എന്നെ നോക്കി സ്വല്പം ശബ്ദത്തോടെ ചോദിച്ചതും മഞ്ജുസ് ജ്യൂസ് തരിപ്പിൽ കയറിയ പോലെ ഒന്ന് ചുമച്ചു.പിന്നെ മുഖം ഉയർത്തി മീരയെ തറപ്പിച്ചൊന്നു നോക്കി .
"ആഹ്..കേട്ടാൽ കൊള്ളാം എന്നുണ്ട് ..എന്റെ മിസ് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല..' ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .
"അഹ് . അവള് പറയില്ല .അന്നത്തെ രാത്രി മൊത്തം എന്താ സംഭവിച്ചതെന്ന് ഓര്മയുണ്ടെങ്കിലല്ലേ പറയുന്നത്.." മീര അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസ് ജ്യൂസ് ഗ്ലാസ് ടീപോയിലേക്ക് സ്വല്പം ദേഷ്യത്തോടെ പതിച്ചു വെച്ചു. അത് കണ്ടു മീര ഒന്നൂടി ചിരിച്ചു .
"ദേ ഇപ്പൊ കണ്ടില്ലേ..അത് പറഞ്ഞപ്പോ കുഞ്ചുവിന് ദേഷ്യം വന്നു .." മീര അവളെ കളിയാക്കിയതും മഞ്ജുസ് ചൂടായി .
"എനിക്കൊരു പിണ്ണാക്കും ഇല്ല..പറയുന്നത് കേട്ടാൽ നീ വല്യ മാന്യ ആണെന്ന് തോന്നുമല്ലോ " മഞ്ജു കയർത്തുകൊണ്ട് മീരയെ നോക്കി .
"ഓ പിന്നെ ..എന്ന കവി തനിക്കു താല്പര്യം ഉണ്ടെന്കി കേട്ടോ..ഞാൻ വള്ളിപുള്ളി തെറ്റാതെ ഷോർട് ആക്കി പറയാം " മഞ്ജുസിന്റെ ദേഷ്യം വകവെക്കാതെ മീര എന്നെ നോക്കി
💬 Comments
View all comments