0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

അത് പുഞ്ചിരിയോടെ കൈനീട്ടി വാങ്ങി സ്വല്പം ഊതികുടിച്ചു . അത് കൗതുകത്തോടെ നോക്കി മീരയും എന്റെ കൂടെ ഇരുന്നു .

"കഥകളൊക്കെ ഇന്നലെ മഞ്ജു തന്നെ പറഞ്ഞു അല്ലേ ?" ഞാൻ കോഫീ കുടിക്കുന്നതിനിടെ മീര ചിരിയോടെ കുശലം തിരക്കി .

"ആഹ്...കുറച്ചൊക്കെ .." ഞാൻ പുഞ്ചിരിയോടെ അവരെ നോക്കി .

"മ്മ് ...അവളെന്നോട് എഴുന്നേറ്റു വന്നയുടനെ തന്നെ അതൊക്കെ പറഞ്ഞു " മീര പതിയെ പറഞ്ഞെന്നെ നോക്കി .

"മ്മ് ...എങ്ങനെ ആയിരുന്നു ആ ആക്സിഡന്റ് ?ഞാൻ അത് മാത്രം മഞ്ജുസിനോട് ചോദിച്ചിട്ടില്ല " ഞാൻ അറിയാൻ വേണ്ടി മീരയെ പ്രതീക്ഷയോടെ നോക്കി .

"ഓഹ്..അതൊക്കെ എന്ത് പറയാനാ കവി . ഒകെ വിധി എന്ന് പറഞ്ഞു സമാധാനിക്കാം എന്നല്ലാതെ . അവന്റെ ഒരു ഫ്രണ്ടിനെ പിക്ക് ചെയ്യനായി ബൈക്കും എടുത്തു തലേന്ന് കല്യാണപ്പന്തലിനു ഇറങ്ങി പോയതാ ..അതുവരെ എല്ലാവരും ചിരിച്ചും കളിച്ചും നിന്നിരുന്ന വീട് കുറച്ചു കഴിഞ്ഞതും ശോകമൂകം ആയി . ഓപ്പോസിറ്റ് വന്നിരുന്ന ഒരു ലോറി നിയന്ത്രം വിട്ട് വന്നിടിക്കുകയായിരുന്നു എന്നൊക്കെ പിന്നെ കണ്ടു നിന്ന ആളുകൾ പറയുന്നത് കേട്ടു . സ്പോട്ടിൽ വെച്ചു തന്നെ ആള് ..." മീര ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു നിർത്തി .

"മ്മ് ...എല്ലാവരും സമ്മതിച്ചപ്പോ അവര് ഒന്ന് ആശ്വസിച്ചിട്ടുണ്ടാകും അല്ലേ ? പക്ഷെ ഒടുക്കം എൻഡിങ് ട്രാജഡി ആയിപ്പോയി ?" ഞാൻ പയ്യെ ആരോടെന്നില്ലാതെ പറഞ്ഞു മീരയെ നോക്കി .

"ആഹ്..എന്ന് വേണേൽ പറയാം . മഞ്ജുവിന്റെ വീട്ടുകാർക്ക് അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല .

💬 Comments

View all comments