രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
📝 Ongoing
👁 609436 views ❤ 1199 likes 💬 98 comments
രതിശലഭങ്ങൾ മഞ്ജുസും കവിനും 2
Rathushalabhangal Manjuvum Kavinum Part 2 | Authro : Sagar Kottapuram | Previous Part
ഉച്ച കഴിഞ്ഞു ഞാനും അവളും [ മഞ്ജു ] എന്റെ വീട്ടിലെത്തി . ഞങ്ങളെ സ്വീകരിക്കാൻ ഒരു പട തന്നെ അവിടെ വീട്ടു മുറ്റത്തു ഉണ്ടായിരുന്നു . മാമന്മാരും അവരുടെ ഭാര്യമാരും , വീണ , കുഞ്ഞാന്റി , മുത്തശ്ശി , വല്യച്ഛൻ , വല്യമ്മ , അച്ഛന്റെ ബന്ധുക്കൾ , അമ്മയും അച്ഛനും അഞ്ജുവും അങ്ങനെ ഒരു നീണ്ട നിര തന്നെ സ്വീകരണത്തിന് ഉണ്ട് ..
കാറിൽ നിന്നും ഞങ്ങൾ ഇറങ്ങിയ ഉടനെ അച്ഛനും അമ്മയും അഞ്ജുവും ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തി . ആരതി ഉഴിയാനുള്ള താലം ആയിട്ടാണ് അമ്മ വന്നിരിക്കുന്നത് .വല്യമ്മയും അമ്മായിമാരും ഒപ്പമുണ്ട് .
ഒരു പിങ്ക് ഷർട്ടും കറുത്ത പാന്റും ആണ് എന്റെ വേഷം . മഞ്ജുസ് ഒരു മഞ്ഞ നിറത്തിലുള്ള സിൽക്ക് ഡിസൈനർ സാരിയും പച്ചയിൽ ഗോൾഡൻ ഡിസൈൻസ് ഉള്ള ബ്ലൗസും ആണ് വേഷം . ഇത്തവണ ഞാൻ ആണ് ഡ്രൈവ് ചെയ്തത്. അവളെ വണ്ടി ഓടിക്കാൻ വിടുന്നത് മറ്റുള്ളവർ കാണുന്നത് മോശമല്ലേ എന്ന് വെച്ചിട്ടാണ് ആ നീക്കം .
ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ എന്നെ ഹസ്തദാനത്തോടെ അച്ഛൻ സ്വീകരിച്ചു ..മഞ്ജുസ് പുഞ്ചിരിയോടെ ഇറങ്ങി അമ്മയേം അഞ്ജുവിനേം നോക്കി . എന്നെയും മഞ്ജുസിനെയും ഒന്നിച്ചു നിർത്തി അമ്മ ആരതിയുഴിഞ്ഞു ഞങ്ങളെ ആശീർവദിച്ചു . നെറ്റിയിൽ ചന്ദനം ചാർത്തി , അരിയും പൂവും നെറുകയിൽ കുടഞ്ഞെറിഞ്ഞു ചടങ്ങു പൂർത്തിയാക്കി .
ഞാനും മഞ്ജുസും അച
💬 Comments
View all comments