0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

... നീ അവിടെ എന്ത് ചെയ്താലും ഞാനിവിടെ ഇരുന്നോണ്ട് അറിയും . നീ അത്രേം മനസിലാക്കിയാ മതി ..ഹി ഹി.." മഞ്ജുസ് എന്നെ വടിയാക്കുന്നപോലെ പറഞ്ഞു സ്വയം പൊട്ടിച്ചിരിച്ചു .

"എന്നാലും ഒന്ന് പറയെടി മിസ്സെ .ഞാൻ കൂടി ഒന്നറിഞ്ഞോട്ടെ ? നീയെന്താടി പുല്ലേ ഇവിടെ വല്ല രഹസ്യ ഏജൻസിയും നടത്തുന്നുണ്ടോ ?" ഞാൻ ഒന്നുടെ സോപ്പിട്ടു നോക്കി ചിരിയോടെ തിരക്കി  . അവളിനി എന്നെ ശ്രദ്ധിക്കാൻ വേണ്ടി കമ്പനിയിലെ ആരെയെങ്കിലും ഏർപ്പാടാക്കിയിട്ടുണ്ടോ എന്ന സംശയവും എനിക്കില്ലാതില്ല . കാരണം ഞങ്ങൾ ബാറിൽ പോകുന്ന സമയത് ഓഫീസിലെ തന്നെ വേറെയും സ്റ്റാഫുകൾ അവിടെയുണ്ടാകും !

"അയ്യടാ..അങ്ങനെയിപ്പോ നീ അറിയണ്ട , തല്ക്കാലം അങ്ങനെ തന്നെ വിചാരിച്ചോ   " മഞ്ജുസ് കട്ടായം പറഞ്ഞു നിർത്തി .

"ആഹ് . അതെന്തെലും ആവട്ടെ . ഞാനിപ്പോ എന്ത് വേണമെന്ന ഇയാള് പറഞ്ഞോണ്ട് വരുന്നേ? അതാദ്യം പറ ! ബാറിൽ പോകുന്നത് നിർത്തണമെന്നാണോ ? " ഞാൻ അവളുടെ ഉദ്ദേശം മനസിലാകാത്ത പോലെ ചോദിച്ചു .

"മ്മ് ..നിനക്കു ഇഷ്ടം ആണെങ്കിൽ പൊക്കോ , എന്നോട് ചോദിക്കണ്ട കാര്യം ഒന്നും ഇല്ല . പക്ഷെ എന്റെ അടുത്ത് വരുമ്പോ നീറ്റ് ആയിരിക്കണം . എനിക്കത്രയേ ഉള്ളു ! പിന്നെ ആൾക്കാരെകൊണ്ട് പറയിപ്പിച്ചാൽ എന്റെ സ്വഭാവം മാറും  , അതിപ്പഴേ പറഞ്ഞേക്കാം " മഞ്ജുസ് എല്ലാം എന്റെ കയ്യിലോട്ട് വിട്ടു തന്നുകൊണ്ട് മുരണ്ടു . എന്നാലും ബാറിൽ പോകാനുള്ള മൗനാനുവാദം അവൾ തരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല ! ആ കാര്യത്തിൽ ചെറിയൊരു മാറ്റം

💬 Comments

View all comments