Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ഞാൻ പയ്യെ പറഞ്ഞു .
"മ്മ്..എന്നാൽ കുഴപ്പം ഉള്ള ഒരാളു പുറത്തുണ്ട് .നിന്റെ ഭാര്യ ! എന്താ കണ്ണാ നിങ്ങള് തമ്മിൽ പ്രെശ്നം ?"
മഞ്ജുസുമായുള്ള എന്റെ വഴക്ക് ഓർത്തു അമ്മ തിരക്കി .
"ഏയ് ഒന്നും ഇല്ല. അതിനു വട്ടാ അമ്മാ . എനിക്കതിനെ കാണാൻ കൂടി താല്പര്യം ഇല്ല്യ. അത്രക്ക് അന്ന് പറഞ്ഞു കൂട്ടിയിട്ടുണ്ട് .."
ഞാൻ വേദനയുടെ ഞെരക്കത്തിലും സ്വല്പം ഉറക്കെ പറഞ്ഞു .
"പോടാ . അങ്ങനെ ഒന്നും പറയല്ലേ കണ്ണാ . ഇതിനാണോ ഞങ്ങളോടൊക്കെ വഴക്കിട്ട് നീയവളെ കല്യാണം കഴിച്ചത് ? [അമ്മയെന്നെ ചോദ്യ ഭാവത്തിൽ നോക്കി ] അത് പുറത്തു നിൽക്കുന്നുണ്ട് മോനെ . പാവം കരഞ്ഞു കരഞ്ഞു അതിനു വയ്യാണ്ടായിട്ടുണ്ട് .നിന്റെ കാര്യം അറിഞ്ഞപ്പോ തൊട്ട് പ്രാന്ത് പിടിച്ച പോലെ വീട്ടിൽ കിടന്നു അലറാൻ തുടങ്ങിയതാ . എല്ലാത്തിനും കാരണം അവളാണെന്നു പറഞ്ഞു ഒരേ കരച്ചിലും ബഹളവും ആണ് .ഇവിടെ വന്നു നിന്നെ കണ്ടപ്പോ ബോധം കെട്ട് വീണിട്ട് എന്തൊക്കെയോ പിച്ചും പേയും പറയുവായിരുന്നു ."
അമ്മ ചെറിയൊരു വിഷമത്തോടെ പറഞ്ഞു നിർത്തി .
"മ്മ്..."
ഞാൻ എല്ലാം കേട്ട് പയ്യെ ഒന്ന് മൂളി .
"ഒന്ന് കണ്ടു നോക്കെടാ കണ്ണാ ...അതിനൊരു ആശ്വാസം ആകും . രണ്ടു ദിവസം ആയിട്ട് ഒന്നും കഴിച്ചിട്ട് പോലുമില്ല അത്. കണ്ടാലൊരു പ്രാന്തിയെ പോലെ ആയി "
മാതാശ്രീ വീണ്ടും സെന്റി അടിച്ച് എന്നെ നിർബന്ധിച്ചു.
"മ്മ്..."
ഞാൻ ചെറിയ ഒരു നിരാശയോടെ മൂളി . പാവം മഞ്ജുസ് ,
💬 Comments
View all comments