0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

"സോറി...കവി...എന്നോട് ക്ഷമിക്കെടാ. ഞാൻ അപ്പോഴത്തെ ദേഷ്യത്തില്.."
മഞ്ജു പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്റെ അടുത്തുകിടന്ന സ്ടൂളിലേക്കിരുന്നു. പിന്നെ എന്റെ ഇടതു കൈത്തലം എടുത്തുപിടിച്ചു പയ്യെ കരഞ്ഞു .

"ഉഹു ഉഹു ഹു ഹു ..."
എന്ന ട്യൂണിൽ അവളുടെ തേങ്ങൽ അവിടെ ഉയർന്നു .

"ഒരുപാട് വേദന ഉണ്ടോടാ ? "
ഒടുക്കം മഞ്ജുസ് എന്റെ മുഖം നോക്കി പയ്യെ തിരക്കി.

"എന്ത് വേദന ..നീ വാക്കുകൊണ്ട് കുത്തി വേദനിപ്പിച്ചതിന്റെ പകുതിയില്ല ഈ വേദനയൊന്നും.."
ഞാൻ മുൻപത്തെ വഴക്കോർത്തു ഗൗരവത്തിൽ തന്നെ പറഞ്ഞു .

"എന്താ കവി ഇങ്ങനെയൊക്കെ പറയുന്നേ...?"
ഞാൻ പറഞ്ഞതും അവൾ വീണ്ടും ചിണുങ്ങി കരഞ്ഞു .

"പിന്നെങ്ങനെ പറയണം ! നീയെന്താടി ഇങ്ങനെ ? ഒക്കെ അറിഞ്ഞിട്ടും നീയെന്താ മഞ്ജുസേ എന്നെ മനസിലാക്കാത്തത് ? ദേഷ്യം വരുമ്പോ , ജയിക്കാനായിട്ടാണേലും നീ എന്തൊക്കെയാ പറയുന്നത് എന്ന് വല്ല ധാരണയും ഉണ്ടോ ?"
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു അവളെ നോക്കി .

"സോറി...പ്ലീസ് കവി..എല്ലാത്തിനും സോറി ! ഇപ്പൊ ഞാനെത്ര വിഷമിച്ചെന്നറിയോ . നിനക്ക് വല്ലോം പറ്റിയാൽ എനിക്കാരാ ഉള്ളത്. എനിക്കിപ്പോ വട്ടാണെന്ന എല്ലാരും പറയുന്നത് ?"
മഞ്ജു ഒന്ന് പറഞ്ഞു നിർത്തി പൊട്ടിക്കരഞ്ഞു .

"മ്മ്..ഒക്കെ അമ്മ പറഞ്ഞു . ബാക്കിയുള്ളത് ഞാൻ അഞ്ജുവിനോട് ചോദിക്കട്ടെ. നീ എന്തൊക്കെയാ ഇവിടെ കാണിച്ചു കൂട്ടിയത് എന്ന്.."
ഞാൻ ഇടം കൈ നീക്കി മഞ്ജുസിന്റെ കൈത്തലം മുറുക്കികൊണ്ട് ചിരിയോടെ പറഞ്ഞു .

അതിനു അവളൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു . പിന്നെ പയ്യെ എഴുന്നേറ്റുകൊണ്ട് എന്റെ നെറുകയിൽ

💬 Comments

View all comments