Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
കുറച്ചൊക്കെ ബോധിക്കും !
ഞാൻ അങ്ങനെ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് അകഴിഞ്ഞപ്പോഴേ കക്ഷി ഫോൺ എടുത്തു .
"ഹലോ...."
ഞാൻ പയ്യെ തിരക്ക്കി.
"ആഹ്..പറ കവി.."
മഞ്ജുസ് പയ്യെ പറഞ്ഞു .
"എടി എത്താറായോ ?"
ഞാൻ സ്വല്പം ഉറക്കെ ചോദിച്ചു . അവൾ വരുന്ന ബസ്സിലെ ഒച്ചയും ബഹളവും കാരണം പറയുന്നത് ശരിക്ക് കേൾക്കുന്നില്ല .
"ആഹ്....രാത്രി എത്തും. എത്തിയാൽ ഞാൻ വിളിക്കാം ..."
മഞ്ജുസ് ഉറക്കെ പറഞ്ഞു .
"ആഹ്....ഓക്കേ..."
ഞാനും പറഞ്ഞു .
"പിന്നെ എന്റെ കൊച്ചുങ്ങളൊക്കെ എന്തിയെടാ ? നീ അവറ്റങ്ങളെ കൊന്നോ ?"
മഞ്ജുസ് ചിരിയോടെ തിരക്കി .
"ആഹ്..ഇങ്ങനെ പോയാൽ നിന്റെ ചെക്കനെ ഞാൻ കൊല്ലും "
ഞാൻ അഞ്ജുവിന്റെ കയ്യിലിരിക്കുന്ന ആദിയെ നോക്കി പറഞ്ഞു .
"പാ ...പോടാ....എന്ന നിന്റെ റോസമ്മയെ ഞാനും കൊല്ലും ..."
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"എടി ഒന്ന് വേഗം വാടി . ഈ ചെക്കൻ പാല് പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല "
ഞാൻ തമാശ കളഞ്ഞു സീരിയസ് ആയി .
"വരുവല്ലേ കവി ..നീ നിര്ബന്ധിച്ചിട്ടല്ലേ ഞാൻ പോയെ . പിന്നെന്താ ?"
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
"ഒക്കെ ശരി തന്നെ മോളെ...പക്ഷെ ..."
ഞാൻ പറഞ്ഞു നിർത്തി എന്റെ തോളിൽ കിടക്കുന്ന റോസമ്മയെയും അഞ്ജുവിന്റെ മടിയിൽ കിടക്കുന്ന ആദിയെയും നോക്കി .
"നിനക്ക് ഇരട്ട പ്രസവിക്കാൻ കണ്ടൊരു നേരം ..."
ഞാൻ ഫോണിലൂടെ പയ്യെ പറഞ്ഞതും മഞ്ജുസ് മറുതലക്കൽ പൊട്ടിച്ചിരിച്ചു
💬 Comments
View all comments