Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]
പല്ലിറുമ്മി..
"ആഹ്..."
മായേച്ചി ഒന്ന് ഞെട്ടിമാറികൊണ്ട് മഞ്ജുസിനെ നോക്കി ചിരിച്ചു .
"അല്ലാതെ പിന്നെ ..നീ ആ കിടക്കുന്നവനെ കാണാൻ അല്ലെടി പോയത്..സത്യം പറഞ്ഞോ ?"
മായേച്ചി സി.ബി.ഐ മോഡലിൽ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചു .
"നിനക്കെന്തിന്റെ കേടാ മായെ ..ഞാൻ ഒന്ന് ഫോൺ വിളിക്കാൻ പോയതാ "
മഞ്ജുസ് കെഞ്ചി പറഞ്ഞു .
"ഉവ്വ ..ഇത് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലെ "
മായേച്ചി ഒന്നാക്കിയ പോലെ അവളെ നോക്കി.
"എന്ന പിന്നെ നീ എന്താന്ന് വെച്ച മെനഞ്ഞൊ "
മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് പതിയെ പറഞ്ഞു .
"എടി പുല്ലേ ..ഞാൻ കുറെ നാളായി നിങ്ങളെ ശ്രദ്ധിക്കുന്നു...കഴിഞ്ഞ രണ്ടു കൊല്ലം ലൈബ്രറിയുടെ പടി ചവിട്ടാത്തവൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി എന്നും വന്നു പോകുന്നുണ്ട് ..അതാരെ കാണാൻ ആണെന്നൊക്കെ എനിക്ക് അറിയാം.."
മായേച്ചി സിനിമയിലെ ട്വിസ്റ്റ് അനാവരണം ചെയ്യുന്ന പോലെ പറഞ്ഞു മഞ്ജുസിനെ നിർത്തി പൊരിച്ചു. അവളിരുന്നു വിയർക്കുകയായിരുന്നു .
"മായെ ഒന്ന് പതുക്കെ.."
അവളുടെ ശബ്ദം ഉയരുന്നതുകണ്ട മഞ്ജുസ് തുടയിൽ പിച്ചികൊണ്ട് പറഞ്ഞു .
"ഓ..പിന്നെ .."
മായേച്ചി ചിരിച്ചു .
"സത്യം പറ..എന്താ നിങ്ങളുടെ ഉദ്ദേശം..ആ തെണ്ടിയോടു ഞാൻ പിന്നെ സൗകര്യം പോലെ ചോദിക്കാം..അല്ലെങ്കി അവന്റെ അമ്മയോട് ചോദിച്ചോളാം "
മായേച്ചി കട്ടായം പറഞ്ഞപ്പോ മഞ്ജുസ് കീഴടങ്ങി..
"എടി നീ വേണ്ടാതീനം ഒന്നും കാണിക്കല്ലേ ...ഞാനെല്ലാം പറയാം...നാശം "
മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മായേച്ചിയെ ചേർത്ത് പിടിച്ചു.
"എടി കുരിപ്പേ..നീ ആരോടും പറയില്ലല്ലോ...?"
മഞ്ജുസ് പുരികം ഉയർത്തി മായേച്ചിയെ നോക്കി .
"ഞാൻ ആരോടും പറയില്ല..നിങ്ങളായിട്ട് അറിയിക്കാതെ ഇരുന്ന മതി.."
മായേച്ചി അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ നോക്കി . സ്വല്പം ബുദ്ധി ഉണ്ടെന്കി ഇതൊക്കെ ഊഹിച്ചാൽ മനസിലാകുമെന്നാണ് മായേച്ചി ഉദ്ദേശിച്ചത് . ഞങ്ങളുടെ പോക്കും വരയും..ലിഫ്റ്റ് കൊടുക്കലും ഉടക്കും ലൈബ്രറിയിലെ മീറ്റിങ്ങുമൊക്കെ ഇങ്ങനെ ആരേലും വേറെ നോട്ട് ചെയ്തിരുന്നോ എന്തോ..!
"മ്മ്.."
മഞ്ജുസ് മൂളി..
"ആഹ്...എന്ന പറ..കേൾക്കട്ടെ .."
മായേച്ചി അതിനു കാതോർത്തു ഇരുന്നു .
"മ്മ്..പറയാം..നീ ആരോടും പറയല്ലേ "
💬 Comments
View all comments