0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1383

മോന്തക്കിട്ട് പൊട്ടിക്കും എന്നാണ് ആ പറഞ്ഞതിന്റെ അർഥം എന്നെനിക്ക് മനസിലായി !

"ഓ..പിന്നെ .."

ഞാൻ മുഖം തിരിച്ചു.

"ഒരു പിന്നേം ഇല്ല ...അവളോട് ഒരു ഇടപാടും വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ "

മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .

"ശെടാ..എനിക്ക് ദേഷ്യം വരുന്നുണ്ട് ..എന്ന മഞ്ജുസിനു ഉള്ള കാര്യം അതിനോട് തുറന്നു പറഞ്ഞൂടെ "

ഞാൻ പുരികം ഉയർത്തി അവളെ നോക്കി .

"പറ്റൂല മോനെ...അവളെങ്ങാനും ഇതറിഞ്ഞ...കോളേജിൽ മൊത്തം ഫ്ലാഷ് ആവും..പിന്നെ ഞാൻ നാട് വിടുന്നത് ബുദ്ധി .. "

മഞ്ജു ചിരിയോടെ പറഞ്ഞു.

"അഹ്..അപ്പൊ പിന്നെ വേറെ മാർഗം ഒന്നുമില്ല ..അതിങ്ങനെ ചുറ്റി പറ്റി നിന്നോട്ടെ , എന്നെ എന്താ മഞ്ജുസിനു വിശ്വാസമില്ലേ ?.."

ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു ..

"ഇല്ല. അവളെ തീരെയും ഇല്ല ."

മഞ്ജു കട്ടായം പറഞ്ഞു.

"ദേ..ഇപ്പഴേ കേറി ഭരിക്കാൻ വരണ്ട..ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും നീ ആരാ ചോദിക്കാൻ "

എനിക്ക് ചൊറിഞ്ഞു വന്നപ്പോ ഞാൻ ശബ്ദം താഴ്ത്തി കൊണ്ട് ദേഷ്യത്തെട്ടു .

"അയ്യോടാ ..പാവം പോട്ടെ..പോട്ടെ "

ഞാൻ ചൂടായത് കണ്ടിട്ട് മഞ്ജുസ് എന്നെ ഒന്ന് ആക്കി കവിളിൽ തട്ടി ചിരിച്ചു .

"ദേ ഞാൻ സീരിയസ് ആയിട്ടു പറയുവാ "

ഞാൻ അവളുടെ കൈ തട്ടികൊണ്ട് പറഞ്ഞു..

"ആണോ...എന്ന പറയണ്ടേ ...ഞാൻ വിചാരിച്ചു നീ കോമഡി കാണിക്കുവാണെന്നു"

മഞ്ജു എന്നെ നോക്കി കൈകെട്ടി നിന്നു പുഞ്ചിരിച്ചു.

"നാശം..മഞ്ജുസേ ആളെ വടിയാക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ "

ഞാൻ അവളെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങി .ഞാനെന്ത് പറഞ്ഞാലും അവൾക്ക് ഒരു വിലയുമില്ല..മൊത്തം ഞാൻ അനുസരിക്കണം ! ഇതെവിടുത്തെ മര്യാദ ആണ് .

ഞാൻ തന്നെ ഒലിപ്പിച്ചു അടുത്ത് ചെല്ലും എന്ന് അവൾക്കറിയാവുന്നതുകൊണ്ട് എനിക്ക് ഒന്നും അങ്ങോട്ട് പറയാനും വയ്യ !

"ഡാ നീ പിണങ്ങി പോവാണോ"

ഞാൻ തിരിഞ്ഞു നടക്കുമ്പോ മഞ്ജുസ്‌ ചിരിയോടെ തിരക്കി.

"എനിക്ക് ഒരു പിണക്കവും ഇല്ല ..നിങ്ങൾക്കല്ലേ എന്നെ ഒരു വിലയില്ലാത്തത്"

ഞാൻ സ്വല്പം ദേഷ്യത്തോടെയും സങ്കടത്തോടെയും

💬 Comments

View all comments