Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും തെളിഞ്ഞു . അവളെന്നെ പുഞ്ചിരിയോടെ നോക്കി ...
"എനിക്കും അറിയാം ഈ ആളെ തളർത്തലൊക്കെ"
ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ മഞ്ജു വീണ്ടും ചിരിച്ചു .
"മ്മ്..മ്മ്...മനസിലായി മനസിലായി "
അവൾ തലയാട്ടികൊണ്ട് പറഞ്ഞു..
"പിന്നെ സരിത മിസ്സിന്റെ കാര്യം കുറച്ഛ് ടഫ് ആണ് ..അതൊരു വല്ലാത്ത ജാതി സാധനം ആണ്..നിങ്ങള് ഫ്രെണ്ട്സ് അല്ലെ...ഒന്ന് പറഞ്ഞു നോക്കിക്കേ..എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് പറ "
ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി .
"മ്മ്..നോക്കട്ടെ...അതിനെ വിശ്വസിക്കാൻ പറ്റില്ല "
മഞ്ജു പതിയെ പറഞ്ഞു .
"മ്മ്...എന്തായാലും നോക്ക് ..അല്ലെങ്കി ഞാൻ കുടുങ്ങി പോകും.."
ഞാൻ സ്വല്പം പേടിയോടെ പറഞ്ഞു.
"ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടല്ലേ ..ഇനി പറഞ്ഞിട്ടെന്താ..."
മഞ്ജു പതിവ് ദേഷ്യം വീണ്ടെടുത്ത് പറഞ്ഞു.
അപ്പോഴേക്കും ബെൽ മുഴങ്ങി..അതോടെ പെട്ടെന്ന് സംസാരം ഒകെ അവസാനിപ്പിച്ച് ഞങ്ങൾ ക്‌ളാസ്സിനു കയറി ...
ഒരു തുടക്കം ആണ്..തുടരണം എങ്കിൽ പറയുക - സാഗർ !
💬 Comments
View all comments