0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

അതിനു തികയില്ല എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ കാണാം എന്ന് മാത്രം .

ചാർമിനാർ സന്ദര്ശിച്ചു കൊണ്ടിരിക്കെ അതിനു സമീപത്തായി , കുറെ കച്ചവടക്കാർ ഉണ്ട് . അവിടെ ഉപ്പിലിട്ട ഐറ്റംസ് ഒക്കെ കിട്ടും . പിള്ളേരൊക്കെ ഫോട്ടോ എടുക്കുന്ന തിരക്കിലും കാഴ്ച കാണുന്ന തിരക്കിലുമൊക്കെ ആണ് .

മഞ്ജുസും മായ മിസ്സും സ്വല്പം മാറി നിന്നാണ് എല്ലാം നോക്കി കാണുന്നത് . അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാൽ പൈസ ചോദിച്ചു നോക്കാമായിരുന്നു എന്ന ചിന്ത ആണ് ആ സമയം എന്റെ മനസിലൂടെ ഓടിക്കൊണ്ടിരുന്നത് . അങ്ങനെ ഇരിക്കെ അവൾ ഉപ്പിലിട്ട നെല്ലിക്ക വാങ്ങാനായി കച്ചവടക്കാരനടുത്തേക്ക് നീങ്ങി. ജീൻസും ഒരു കറുത്ത ടി-ഷർട്ടും അതിനു മീതെ ഒരു ബ്രൗൺ കളർ ജാക്കെറ്റും ആണ് മഞ്ജുസിന്റെ വേഷം, വരുമ്പോൾ ഇട്ടതു തന്നെ , പക്ഷെ ജീൻസും ടി-ഷർട്ടും മാറ്റമുണ്ട് . നല്ല സ്റ്റൈലിൽ ടിപ്പ് ടോപ്പ് ആയാണ് നിൽപ്പ് . ഈ വേഷത്തിൽ രാമോജിയിൽ പോയാൽ ആരേലും സിനിമയിൽ അവസരം കൊടുക്കും. അത്രക്ക് ചന്തമുണ്ട് അവളെ കാണാൻ .

ഞാൻ കിട്ടിയ ഗ്യാപ്പിനു അവളുടെ അടുത്തേക്ക് നീങ്ങി . പാന്റ്സിന്റെ പോക്കെറ്റിൽ കയ്യിട്ടു പത്തു രൂപ എടുത്തു അവൾ ചിരിയോടെ കച്ചവടക്കാരനു നേരെ നീട്ടി.പിന്നെ അയാൾ കൊടുത്ത നെല്ലിക്ക കടിച്ചു ഒരു കണ്ണ് ചിമ്മി , വിറയ്ക്കുന്ന മിഴികളുമായി അടുത്തേക്ക് വരുന്ന എന്നെ നോക്കി..

അവളുടെ ആ ഭാവവും കയ്യിലിരിക്കുന്ന നെല്ലിക്കയും കണ്ടപ്പോൾ എന്റെ വായിലും വെള്ളമൂറി . അവളതു കടിച്ചു ആ പുളിപ്പും ഉപ്പുരസവും ആസ്വദിച്ച് ചവച്ചു

💬 Comments

View all comments