0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.8K

അടിച്ചു..

അവളുടെ കൈത്തലം എന്റെ കവിളിൽ പതിഞ്ഞ നിമിഷം ചെറുതായി ഒന്ന് ശബ്ദം ഉണ്ടായി..ഒപ്പം ഞാനൊന്നു കണ്ണും ചിമ്മി..

"ഇവളിത്...."

ഞാൻ കണ്ണടച്ച് മനസ്സിലോർത്തു..

"ഇനി തിരിച്ചു അടിക്ക് ..അടിക്കെടാ..ഇപ്പൊ അടിക്ക് ..നോക്കട്ടെ..."

മഞ്ജുസ് എന്നെ പിരികേറ്റാനായി എന്റെ മുന്പിലിരുന്നു ഇളിച്ചു കാണിച്ചു .

അത് കണ്ടതും എനിക്ക് ദേഷ്യമായി .

"എന്താ അടിക്കുന്നില്ലേ....അയ്യേ .."

അവൾ എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കി . അതോടെ എന്റെ സർവ നിയന്ത്രണവും തെറ്റി !

ഞാൻ പെട്ടെന്ന് കോമരം കയറിയ പോലെ ചിരിച്ചു കാണിച്ചുകൊണ്ട് ഒറ്റ അടി ! അത്യവശ്യം വേദനിച്ചു കാണും..അവളുടെ മുഖം ഒരു സൈഡിലേക്ക് ചെരിഞ്ഞു പോയി..എന്നെ തിരിഞ്ഞു നോക്കുന്നില്ല..ഒന്നും മിണ്ടാതെ ഇരിപ്പാണ് ! മുടിയൊക്കെ മുഖത്തേക്ക് വീണു മുഖം ശരിക്കു കാണാനില്ല .

"ദൈവമേ..."

അടിച്ചു കഴിഞ്ഞാണ് ഞാൻ മനസ്സിൽ വിളിച്ചുപോയത്..

മഞ്ജുസിന്റെ റിയാക്ഷൻ എങ്ങനെ ആകുമെന്ന് ഒരു പിടിയും ഇല്ല..വട്ടു കേസ് ആണ് !.

അവൾ നീങ്ങിപോയ മുടി നീക്കി എന്നെ കലങ്ങിയ കണ്ണുമായി നോക്കിയതും ഞാനവളെ ഒറ്റ കുതിപ്പിന് കെട്ടിപിടിച്ചു , പിന്നെ അടിച്ച കവിളിൽ തന്നെ പെട്ടെന്നൊരു കിസ്സും കൊടുത്തു..

"സോറി സോറി ..."

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തട്ടി..

അവൾ ഒന്നും മിണ്ടാതെ എന്റെ കൈകൾക്കുള്ളിൽ ഇരുന്നു .

"സോറി....മഞ്ജുസേ ഞനറിയാതെ പറ്റിയതാ..സോറി ..കരയല്ലേ....പിന്നെ എന്നെ ഇനി തിരിച്ചു തല്ലല്ലേ ട്ടോ "

ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.

അവൾ പെട്ടെന്ന് എന്റെ കഴുത്തിലേക്ക് മുഖം ചായ്ച്ചു കിടന്നു..എന്ത് പറ്റി! ആളാകെ വാടിപ്പോയോ എന്ന സംശയം

💬 Comments

View all comments