Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]
കാരണം കണ്ണീരൊലിക്കുന്നുണ്ട്...
"അച്ഛൻ എന്ത് പറഞ്ഞാലും എനിക്ക് അവളെ വേണം...അല്ലെങ്കി ഞാൻ ചത്ത് കളയും"
ദേഷ്യവും സങ്കടവുമൊക്കെ കൂടി ഞാൻ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പറഞ്ഞു .
"എന്ന പോയി ചാവേടാ..ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം അതാണ്...കേട്ടില്ലെടി നിന്റെ മോൻ പറഞ്ഞത്..അവനു ഇത്ര കാലം വളർത്തി വലുതാക്കിയ നമ്മളെക്കാളും വലുത് അവന്റെ ടീച്ചർ ആണെന്ന്..."
അച്ഛൻ എന്നെ നോക്കി സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു .
"ആരും ആരെക്കാളും വലുതായിട്ടല്ല ..എനിക്കവളെ ഇഷ്ടം ആയിട്ട ...അതെന്താ നിങ്ങൾക്ക് പറഞ്ഞ മനസിലാവാത്തെ..."
ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞതും അമ്മയും അഞ്ജുവും എന്റെ അടുത്തേക്ക് ഓടി വന്നു..ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ഫീൽ ചെയ്തു കരഞ്ഞത് അന്നാണ്..എന്റെ പക്വത ഇല്ലായ്മ കൊണ്ടോ എന്തോ....
"നിങ്ങളെ പോലെ തന്നെ എനിക്ക് മഞ്ജുസിനേം ഇഷ്ടാ...ഇനിയിപ്പോ പോയി ചാവാൻ ആണെന്കി അതും ചെയ്യാം..അച്ഛൻ പറഞ്ഞ മതി.."
ഞാൻ അപ്പോഴത്തെ ആവേശത്തിൽ അങ്ങ് പറഞ്ഞതും..അച്ഛൻ വീണ്ടും എണീറ്റ് വന്നു...എന്നെ അടിക്കാനായി വന്നെങ്കിലും എല്ലാരും ചേർന്ന് അങ്ങേരെ പിടിച്ചു മാറ്റി..
"ഹാ..ഇങ്ങു വാ അളിയാ.. അങ്ങോട്ട് മാറി നിലക്ക് മനുഷ്യ.. അച്ഛാ വേണ്ട അച്ഛാ ..."
അങ്ങനെ അമ്മയും അഞ്ജുവും കൃഷ്ണൻ മാമയുമൊക്കെ മാറി മാറി പറയുന്നത് കണ്ണടച്ച് നിൽക്കുന്ന എനിക്ക് കേൾക്കാമായിരുന്നു..
"ഹാ....ഇത്ര ആയിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ...എന്ന ചാവേടാ ...പോയി ചാവ് നീ..നാണം കെട്ടവൻ " അവർ പിടിച്ചു മാറ്റുന്നതിനിടെ അച്ഛൻ വീണ്ടും പറഞ്ഞു..
ദേഷ്യവും സങ്കടവും പിന്നെ അപ്പൊ തോന്നിയ മണ്ടത്തരവും !
"ആ ചാവും....ഇപ്പൊ തന്നെ ചത്തു തരാം..സന്തോഷം ആവൂലോ നിങ്ങൾക്കൊക്കെ "
അവരെല്ലാം
💬 Comments
View all comments