Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
ഒപ്പം ആയിരുന്നു .
"സാരല്യ ..അച്ഛൻ അല്ലെ.." ഞാൻ അങ്ങേരെ ആശ്വസിപ്പിച്ചു ..
"മ്മ്..." അങ്ങേരു പതിയെ മൂളി ആരും കാണാതെ കണ്ണ് തുടച്ചു .
എന്നെ കണ്ടു പുറത്തിറങ്ങിയ അമ്മ ആണ് ആദ്യമായി എനിക്ക് അനുകൂല നിലപാട് സ്വീകരിച്ചതെന്ന് പിന്നീട് കുഞ്ഞാന്റി പറഞ്ഞു .
"എനിക്ക് ആൺകുട്ടി ആയിട്ട് അവനൊരുത്തനെ ഉള്ളു ഏട്ടാ ..അവന്റെ ഇഷ്ടം അതാണെങ്കി നമുക്കു അതങ്ങു നടത്തി കൊടുക്കാം "
അച്ഛനോട് പറയാതെ മാതാശ്രീ നേരെ കൃഷ്ണൻ മാമയുടെ അടുത്താണ് പറഞ്ഞത് . പുള്ളി ഒന്നും മിണ്ടിയില്ല. അച്ഛനെ ഒന്ന് മുഖം ഉയർത്തി നോക്കി . അവരുടെ ഒക്കെ ഹരാസ്മെന്റ് കാരണം ആണല്ലോ ഞാൻ ഈ കടും കൈ ചെയ്തത് എന്ന വിഷമം അവർക്കും ഉണ്ട്. കുറച്ചു വൈകിയിരുന്നേൽ ചോര വാർന്നു ചത്തേനെ എന്ന് നന്ദേട്ടനും അവരെ അറിയിച്ചിരുന്നു .
അതുകൊണ്ട് ഇനി റിസ്ക് എടുക്കേണ്ട എന്ന് വിചാരിച്ചു.
അച്ഛൻ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് , കസേരയിൽ ഇരിക്കുന്ന അഞ്ജുവിന്റെ അടുത്തേക്കെത്തി . അവളും ആകെ സങ്കടപ്പെട്ടു ഇരിക്കുവാണ്.
"അച്ഛൻ അങ്ങ് സമ്മതിച്ചെക്ക് അച്ഛാ..കണ്ണേട്ടൻ പാവം അല്ലെ ..ആ ചേച്ചിയും പാവം ആണ്...ഞാൻ കണ്ടിട്ടുള്ളതാ"
അടുത്തേക്കിരുന്ന അച്ഛന്റെ തോളിലേക്ക് ചാഞ്ഞു അഞ്ജു വിതുമ്പികൊണ്ട് പറഞ്ഞതും. അച്ഛൻ വീണ്ടും ആലോചനയിൽ മുഴുകി.അവളെ ആശ്വസിപ്പിച്ചു കൊണ്ട് അച്ഛൻ കുറച്ചു നേരം അവൾക്കൊപ്പം ഇരുന്നു.
പിന്നെ മനസ് മാറ്റി !
"മ്മ്...നീ ആ കുട്ടിയെ ഈ കാര്യം അറിയിച്ചോ ?"
അച്ഛൻ പെട്ടെന്ന് ഗൗരവത്തിൽ അഞ്ജുവിനെ നോക്കി .
അവൾ അമ്പരപ്പോടെ അച്ഛനെയും ..പിന്നെ
💬 Comments
View all comments