0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Author : Sagar Kottapuram Read All Parts 3.3K

വെളിയിൽ നിന്ന അച്ഛനും അമ്മയുമൊക്കെ ഒന്ന് അടിമുടി നോക്കി.ആകെ അസ്വസ്ഥയായി , കരഞ്ഞു കലങ്ങിയ കണ്ണുമായുള്ള വരവാണ് ...അവളെങ്ങനെ അത്ര ദൂരം കാറോടിച്ചു വന്നെന്നു പീന്നീട് എനിക്ക് തോന്നാതിരുന്നില്ല.

വരുംകാല മരുമകളുടെ ബാഹ്യ രൂപം അവർക്കൊക്കെ ഓക്കേ ആയിരുന്നു . അമ്മ മുൻപേ മഞ്ജുസിന്റെ ഭംഗിയിൽ വീണിട്ടുള്ളതാണ് . അഞ്ജുവിനെ മാത്രമേ പരിചയമുള്ളൂ , അതുകൊണ്ട് അവൾ നേരെ അവളുടെ അടുത്തേക്കാണ് ചെന്നത്..

അഞ്ജുവാണ് അവളെ അച്ഛനും കൃഷ്ണൻ മാമക്കും വല്യച്ഛനുമൊക്കെ പരിചയപ്പെടുത്തുന്നത് . കണ്ണ് നിറച്ചു ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു മഞ്ജുസ് അവരെ തൊഴുതു .

അവൾ കാരണം ആണ് ഞാനിങ്ങനെ ചെയ്തതെന്ന ദേഷ്യവും സങ്കടവുമൊക്കെ ആയിരുന്നു മഞ്ജുസിന്റെ ഉള്ളിൽ . അതിന്റെ കലിപ്പ് അവൾ അകത്തു വെച്ച് തീർക്കുകയും ചെയ്തു.

"ഞാൻ അവനെ കാണുന്നോണ്ട് വിരോധം ഇല്ലല്ലോ അല്ലെ.."

മഞ്ജുസ് അച്ഛനെ നോക്കികൊണ്ട് പതിയെ ചോദിച്ചതും പുള്ളി ഇല്ലെന്നു തലയാട്ടി.

"മോള് കണ്ടോളൂ..."

പിന്നെ പതിയെ പറഞ്ഞുകൊണ്ട് റൂമിന്റെ വാതിലിനു നേരെ കൈനീട്ടി കാണിച്ചു. മഞ്ജുസ് തിടുക്കപ്പെട്ട് റൂമിനുള്ളിലേക്ക് കയറി വരുമ്പോൾ കുഞ്ഞാന്റി എന്റെ കൂടെ ഉണ്ടായിരുന്നു . ഞാൻ ബെഡിൽ എണീറ്റിരുന്നു അവളുമായി ഓരോന്ന് പറഞ്ഞു ഇരിക്കുകയാണ്.

ആ സമയം ആണ് മഞ്ജുസ് വാതിൽ തുറന്നു വരുന്നത്..അവൾ വാതില്ക്കല് എത്തി അകത്തെക്ക് തലനീട്ടി എന്നെ നോക്കി ..കുഞ്ഞാന്റി വാതിൽ തുറക്കപ്പെടുന്നു ശബ്ദം കേട്ട് തിരിഞ്ഞും നോക്കി . മഞ്ജുസിന്റെ ഫോട്ടോ ഞാൻ കാണിച്ചിട്ടുള്ളതുകൊണ്ട് അവൾക്ക് ആളെ മനസിലായി.

മഞ്ജുസിനെ കണ്ടതും കുഞ്ഞാന്റി ചിരിച്ചുകൊണ്ട് എഴുനേറ്റു. മഞ്ജുസ് കലങ്ങിയ കണ്ണും പിടക്കുന്ന നെഞ്ചും

💬 Comments

View all comments