Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
വണ്ടി മുന്നോട്ടു പോയി . കഥകളൊക്കെ നാലര അഞ്ചുമണി ആയപ്പോഴേക്കും തുറന്നു തുടങ്ങി . ഹോട്ടലുകളും ചായ കടകളുമൊക്കെ ആണ് കൂടുതൽ സജീവം . ബസ്സ്റ്റാൻഡിന് സമീപത്തുകൂടി ഒരു പാലത്തിലൂടെസ്വല്പം മുന്നോട്ടു നീങ്ങിയപ്പോൾ വലതു വശത്തു ഒരു തടാകവും ഇടതു വശത്തു ഒരു മാലിന്യം നിറഞ്ഞ ഒരു പ്രദേശവും കണ്ടു. നല്ല വലിപ്പമുള്ള പന്നികൾ ആ മാലിന്യത്തിനിടയിലൂടെ എന്തൊക്കെയോ തേടി നടക്കുന്നത് ഞാനും കുഞ്ഞാന്റിയും കൗതുകത്തോടെ നോക്കി .
വൃത്തികെട്ട നാറ്റം ഉണ്ട് മൊത്തത്തിൽ ! സ്വല്പം കൂടി മുന്നോട്ട് പോയി ഞങ്ങളുടെ വണ്ടി നിന്നു . പാലാഴി മഠം എന്ന പേരിലുള്ള സത്രം പോലുള്ള ഒരു കെട്ടിടടത്തിൽ ആണ് ഞങ്ങൾ താമസിക്കാൻ തീരുമാനിച്ചിട്ടുള്ളത് . മുൻപൊരിക്കൽ ഞങ്ങൾ വന്നപ്പോഴും അവിടെ ആയിരുന്ന താമസം ! അധികം ചിലവൊന്നുമില്ല..ഇരുനൂറു മുന്നൂറു രൂപക്ക് റൂം കിട്ടും. കുളിയും പ്രാഥമിക കാര്യങ്ങളുമൊക്കെ അതിനുള്ളിൽ കഴിക്കാം..സ്വല്പം വൃത്തികുറവൊക്കെ ഉണ്ട് . എന്നാലും അഡ്ജസ്റ്റ് ചെയ്യാം .
ട്രാവെള്ളേർ പാർക്കിംഗ് സൈഡിലോട്ടു കയറ്റിയ ഡ്രൈവർ എല്ലാരോടും ഇറങ്ങാൻ പറഞ്ഞു. അതുവരെയും ഉണർന്നിട്ടില്ലാത്ത വീണയെ ഒകെ മോഹനവല്ലി അമ്മായി ആണ് തട്ടി വിളിച്ചു ഉണർത്തിയത്.
"എന്ത് ഉറക്കം ആണ് പോത്തേ..."
ഞാനും കുഞ്ഞാന്റിയും കൂടി പുറകിൽ നിന്നു മുന്നോട്ടു നടക്കവേ ഞാൻ വീണയോടായി പറഞ്ഞപ്പോൾ അവൾ ചിരിച്ചു കാണിച്ചു . എല്ലാരും പുറത്തേക്കിറങ്ങി . പുലർകാലം ആയതുകൊണ്ട് അത്യാവശ്യം തണുപ്പ് ഉണ്ട് .തമിഴന്മാർ ഔട്‍സൈഡിൽ കാര്യം സാധിക്കുന്നതുകൊണ്ട് വൃത്തികെട്ട ഒരു സ്മെല് ഉണ്ട് ആകെമൊത്തം !
ഞങ്ങൾ നേരെ പാലാഴി മഠത്തിലേക്ക് കയറി .
💬 Comments
View all comments