Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി..മഞ്ജുസിന്റെ ഫാദർ ഓക്കേ ആണെന്ന് !
പക്ഷെ അവൾ ഒറ്റ തിരച്ചിലിനു തിരിഞ്ഞു എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ! ഇതിലും ഭേദം അടിക്കുന്നതായിരുന്നു എന്നെനിക്കു തോന്നാതിരുന്നില്ല..
"സത്യമാണോ ?"
ഞാൻ തുറിച്ചു നോക്കുന്ന അവളെ നോക്കി പതിയെ തിരക്കി..
"ആണെങ്കി..നിനക്ക് എന്നേക്കാൾ കാര്യം വേറെ ആളുകൾ അല്ലെ പിന്നെ എന്താ "
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ...മഞ്ജുസിനെ എനിക്കത്രേം ഇഷ്ടം ഉള്ളോണ്ടല്ലേ ഞാനിതു തുറന്നു പറഞ്ഞെ..."
ഞാൻ പതിയെ പറഞ്ഞു അവളുടെ റിയാക്ഷൻ നോക്കി..
"ഒരിക്കൽ കൂടി ഒന്ന് ക്ഷമിക്ക്...ഞാൻ വേണേൽ കാലു പിടിക്കാം .."
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ കാൽചുവട്ടിലേക്കു ഇരുന്നു കൊണ്ട് രണ്ടു കാലും കൂട്ടിപ്പിടിച്ചു അവളെ നോക്കി..മഞ്ജു കാലുകൾ അനക്കാതെ എന്നെ ഗൗരവത്തിൽ നോക്കി..
"പ്ലീസ് പ്ലീസ് പ്ലീസ്...."
ഞാനവളുടെ കാലുകൾ കൂട്ടിപിണച്ചുകൊണ്ട് അടിയിലിരുന്നു കെഞ്ചി..
"നീ എന്തൊരു നാറിയാടാ..."
മഞ്ജു നിരാശയോടെ പറഞ്ഞു പതിയെ ചിരിച്ചു . കലങ്ങിയ കണ്ണുമായി അവളുടെ മുഖത്തൊരു നേർത്ത ചിരി വിടർന്നപ്പോൾ എനിക്ക് പ്രതീക്ഷ ആയി..
"സോറി...നാറിയെന്നോ തെണ്ടിയെന്നോ എന്ത് വേണേൽ പറഞ്ഞോ ..നോ പ്രോബ്ലം.."
ഞാൻ അവളെ ഒന്ന് സമാധാനിപ്പിക്കാനായി പറഞ്ഞു..
"നീ കാലു വിടെടാ ..ചുമ്മാ..."
അവൾ കാലുകൾ പിൻവലിക്കാനായി ശ്രമിച്ചുകൊണ്ട് എന്നെ നോക്കി..
ഞാൻ അവളുടെ കാൽപാദങ്ങൾ വിട്ടു അവളെ തറയിലിരുന്നുകൊണ്ട് നോക്കി..
"ഹോ...വല്ലാത്ത ജന്തു .."
മഞ്ജു എന്നെ നോക്കി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു...
ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് സോഫയിലേക്കായി ഇരുന്നു..
"അതേയ്..അടിക്കുവൊന്നും ചെയ്യരുത്
💬 Comments
View all comments