0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ചിരിയോടെ പറഞ്ഞു.

"മ്മ്...പിന്നെ എന്തേലും കഴിക്കാൻ പോയാലോ ..ഇവിടെ ഒന്നുമില്ല.."

മഞ്ജു ഷാൾ നേരെയിട്ടുകൊണ്ട് പറഞ്ഞു .

"മ്മ്....പോവാം..പക്ഷെ എന്റല് കാശ് ഒന്നുമില്ല "

ഞാൻ ചിരിയോടെ പറഞ്ഞു..

"അതിനു ഞാൻ ചോദിച്ചില്ലല്ലോ..ഇനിയിപ്പോ ഉണ്ടെന്കി തന്നെ എനിക്ക് വേണ്ട "

അവൾ ചിരിയോടെ പറഞ്ഞു..

"ഓ ഓ ..റിച്ച് ആയതിന്റെ അഹങ്കാരം...നടക്കട്ടെ നടക്കട്ടെ.."

ഞാൻ തലയാട്ടി..

"പോടാ...ഞാനല്ല..എന്റെ അച്ഛനാ റിച്ച്.."

മഞ്ജു എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.പിന്നെ ടേബിളിൽ നിന്നും പേഴ്‌സും കാറിന്റെ കീയും എടുത്ത് ഇറങ്ങി...

ഞാൻ പിന്നാലെയും .

"അല്ല എന്റെ ബൈക്ക് .."

പുറത്തേക്കിറങ്ങിയ ഞാൻ അവളെ സംശയത്തോടെ നോക്കി..

"അത് വന്നിട്ട് എടുക്കാലോ..ഞാനിനി തിരിച്ചു പോണില്ല..."

അവൾ ഗൗരവത്തിൽ പറഞ്ഞു..

"ഏഹ്..അതെന്താ ?"

ഞാൻ സംശയത്തോടെ തിരക്കി..

"ഒന്നുമില്ല..അവിടെ ഭയങ്കര ബോറഡിയാ..ഇവിടെ ഇപ്പൊ നീ ഉണ്ടല്ലോ നേരം പോവാൻ..."

അവൾ ചിരിയോടെ പറഞ്ഞു.

പിന്നെ ഡോർ അൺലോക്ക് ചെയ്തുകൊണ്ട് കാറിനകത്തേക്ക് കയറി. പിന്നാലെ ഞാനും !

"എവിടെക്കാ പോവ്വാ..?"

അവളെന്നെ നോക്കി..

"ഇതെന്താ ടൂർ പോകുവാണോ ..ഏതേലും ഒരു ഹോട്ടല് കാണുമ്പോ ചവിട്ടിയ പോരെ.."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

"മ്മ്...."

അവൾ അമർത്തി മൂളി എന്നെ ഒന്ന് അടിമുടി നോക്കി . എന്റെ ഈ ഒഴുക്കൻ മട്ടിലുള്ള സംസാരം മഞ്ജുസിനു തീരെ ഇഷ്ടമല്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം...അവളുടെ നോട്ടവും ആ ഗിയർ മാറ്റുന്ന സ്പീഡും കണ്ടപ്പോഴേ എനിക്ക് അത് മനസിലായി !

💬 Comments

View all comments