0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

ഞാൻ ഒന്ന് അടങ്ങി സ്വല്പം ശാന്തമായി പറഞ്ഞു അവളെ നോക്കി.

"എനിക്കതിനെ കുറിച്ചൊന്നും പറയാനില്ല...താൻ വന്നതെന്തിനാണെന്നു പറ "

മഞ്ജു ഗൗരവം വിടാതെ പറഞ്ഞു..

"ഞാൻ ഇവിടെ മുൻപും വന്നിട്ടുണ്ടല്ലോ..അന്ന് ചോദ്യം ചെയ്യൽ ഒന്നും കണ്ടില്ല "

ഞാൻ വിട്ടുകൊടുക്കാതെ തിരക്കി..

"അതൊക്കെ എന്റെ സൗകര്യം...ഇപ്പൊ ഇത്രേ സൗകര്യം ഉള്ളു..."

അത്രേം പറഞ്ഞു അവൾ ഒരുവശത്തേക്കു മാറി എന്നെ കടന്നു നീങ്ങി.

ഞാൻ നിലത്തൊരു ചവിട്ടു കൊടുത്തു കൊണ്ട് തിരിഞ്ഞു അവളെ നോക്കി.

"എന്താ ഫോൺ എടുക്കാത്തെ..."

ഞാൻ നിരാശയോടെ വിളിച്ചു ചോദിച്ചു.

"അത് നിന്നോട് പറയേണ്ട കാര്യമില്ല.."

അവൾ സ്‌കൂട്ടറിലേക്ക് കയറികൊണ്ട് പറഞ്ഞു. അവൾ എന്നെ മൈൻഡ് ചെയ്യാതെ കീ ഇന്സേര്ട്ട് ചെയ്തു ഹെൽമെറ്റ് തലയിലേക്കിട്ടു. ഞാൻ ദേഷ്യം കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു നീങ്ങികൊണ്ട് സ്‌കൂട്ടറിന്റെ കീ വലിച്ചൂരി...

മഞ്ജു അത് പ്രതീക്ഷിച്ചില്ല..ഞാൻ പെട്ടെന്ന് കീ ഊരുന്നത് കണ്ടപ്പോൾ അവളൊന്നു അമ്പരന്നു..പിന്നെ എന്നെ തടയാൻ നോക്കിയെങ്കിലും നടന്നില്ല..

"ഏയ്....ഡാ...."

അവളെന്നെ ഉന്തി തള്ളാൻ നോക്കിയെങ്കിലും ഞാൻ ബലം പിടിച്ചുകൊണ്ട് കീ ഊരി.

"അങ്ങനിപ്പോ പോണ്ട .."

ഞാൻ കീ ഊരി എന്റെ പാന്റിന്റെ പോക്കറ്റിലിട്ടു അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

"മര്യാദക്ക് അതിങ്ങു താ..."

മഞ്ജു ചുറ്റിനും നോക്കികൊണ്ട് പതിയെ പറഞ്ഞു..

"തരാൻ മനസില്ല..."

ഞാൻ തീർത്തു പറഞ്ഞുകൊണ്ട് എന്റെ ബൈക്കിനടുത്തേക്കു നീങ്ങി.

മഞ്ജു ദേഷ്യം പിടിച്ചുകൊണ്ട് സ്‌കൂട്ടറിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് കലിതുള്ളി നടന്നു വന്നു.

"നീ എന്നെ ദേഷ്യം പിടിപ്പിക്കാതെ അതിങ്ങു താ.."

അവൾ എന്റെ നേരെ കൈനീട്ടികൊണ്ട് പറഞ്ഞു..

"അപ്പൊ

💬 Comments

View all comments