Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
ഉണ്ട്..നാറ്റം ഒകെ പോയില്ലേ.."
അവൾ പുരികം ഉയർത്തി തിരക്കി.
"മ്മ്.."
ഞാൻ പതിയെ മൂളി.
"എന്ന ഒരു മിനിറ്റ്..ഞാൻ ഒന്ന് മേക്കേപ്പിട്ടു വരാം..എന്നിട്ട് പോവാം..."
അവൾ സന്തോഷത്തോടെ പ്രസന്നവതിയായി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ തലയാട്ടി. എനിക്ക് ഉള്ളിൽ നല്ല ടെൻഷനും പേടിയുമൊക്കെ ഉണ്ട്. മഞ്ജുവിന്റെ അച്ഛൻ ആള് ഏതു തരക്കാരൻ ആണെന്ന പിടിയില്ല..പിന്നെ ചെല്ലുന്നത് എന്തിനാണ് എന്നെനിക്കു വലിയ പിടിയും ഉണ്ടായിരുന്നില്ലല്ലോ ..
എന്റെ കവിളിൽ തട്ടികൊണ്ട് അവൾ അകത്തേക്ക് പോയി ..ഞാനൊരൊന്നു ആലോചിച്ചു അങ്ങനെ ഇരുന്നു . പത്തു മിനുട്ടിനുള്ളിൽ മഞ്ജു ഒരുങ്ങി ഇറങ്ങി . കാര്യമായ മേക്കപ്പൊന്നുമില്ല..മുടി ഒകെ ചീകി ക്ലിപ്പിട്ടു , പിന്നെ കുറച്ചു പൗഡറും ലിപ്സ്റ്റിക്കും ഐ ലൈനറും ! കഴിഞ്ഞു ...
ഷർട്ടിന്റെ കൈകൾ കൈമുട്ടോളം കയറ്റി വെച്ചിട്ടുണ്ട് . അവളുടെ വെളുത്ത നേർത്ത സ്വർണ രോമങ്ങൾ ഉള്ള കണങ്കൈ തെളിഞ്ഞു കാണാം ! ഇടം കയ്യിൽ വാച്ചും വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റും ഉണ്ട് .
ഒരു പരിഷ്കാരി ലുക്ക് ആയിട്ടുണ്ട് . അവൾ പുരികം ഇളക്കി എന്നെ നോക്കി..ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ ചുമൽ കുലുക്കി..
ഒന്നമർത്തി മൂളി അവൾ ടേബിളിൽ ഇരുന്ന കീ എടുത്തു വലതു കയ്യിൽ പിടിച്ചു. പിന്നെ ചാർജ് ചെയ്യാനിട്ടിരുന്ന മൊബൈൽ എടുത്തു പാന്റിന്റെ പോക്കറ്റിലും തിരുകി വെച്ചു.
മഞ്ജുവിനെ ഈ വേഷത്തിൽ കാണുമ്പോൾ എന്തോ ഒരു മാറ്റം ഉള്ള പോലെ !
ഒരു സൺ ഗ്ലാസ് കൂടി ഫിറ്റ് ചെയ്തു കൊടുത്താൽ ഒരു കൊച്ചു സിനിമ നടിയോ മോഡലോ ആണെന്നെ പറയുള്ളു
💬 Comments
View all comments