0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

എന്ന് വിചാരിച്ചിട്ടാ...."

ഞാൻ പതിയെ പറഞ്ഞു ..

"മ്മ്....ആള്ക്കാര് എന്ത് പറയുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല..എനിക്കെന്റെ മോളുടെ ജീവിതം ആണ് വലുത്..അതുകൊണ്ട് എനിക്ക് എതിർപ്പൊന്നുമില്ല ..പക്ഷെ മോന്റെ വീട്ടുകാരുടെ സൈഡിൽ നിന്നും പ്രെശ്നം ഒന്നും ഉണ്ടാകരുത്..അത്രയേ എനിക്ക് ഡിമാൻഡ് ഉള്ളു "

അയാൾ കട്ടായം പറഞ്ഞു..

"എല്ലാം സാവകാശം മതി..പക്ഷെ ഞാൻ പറഞ്ഞ പോലെ നടക്കണം...നിങ്ങളുടെ ഈ ബന്ധത്തിന്റെ പേരിലൊരു ഇഷ്യൂ ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല...ഓക്കേ "

അയാൾ എന്നെ നോക്കി .

ഞാൻ തലയാട്ടി..

"മ്മ്...എങ്കിൽ വിരോധം ഒന്നുമില്ല..പക്ഷെ ഇയാള് കാരണം അവള് വിഷമിച്ചൂ എന്ന് ഞാനറിയാൻ പാടില്ല ..അറിയാലോ ഞാൻ കാരണം ഒരിക്കൽ കുറെ വിഷമിച്ചതാ എന്റെ മോള് .."

അയാൾ സ്വല്പം നിരാശയോടെ പറഞ്ഞു.

"അറിയാം അങ്കിൾ ..ഞാനങ്ങനെ ഒന്നും.."

ഞാൻ പറഞ്ഞു നിർത്തി..

"മ്മ്..എന്ന പിന്നെ മോന്റെ കാര്യങ്ങളൊക്കെ പറ..ഞാൻ കേൾക്കാം "

പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അങ്ങേരു കൂൾ ആയി. ഒന്ന് ചിരിച്ചു കണ്ടതോടെ എനിക്കും ആശ്വാസം ആയി... ഞാൻ വീട്ടു കാര്യങ്ങളും കോളേജിലെ തമാശകളും മഞ്ജുവുമായുള്ള കണ്ടുമുട്ടലും ഒക്കെ സ്വല്പ താമാശയോടെ അങ്ങേരോട് പറഞ്ഞു അവതരിപ്പിച്ചു !

എന്റെ കോമഡി ഒകെ കേട്ടു ഇഷ്ടമായിട്ടോ അതോ എന്നെ വെറുപ്പിക്കണ്ട എന്ന് വെച്ചിട്ടോ എന്തോ അങ്ങേരും പെട്ടെന്ന് ചിരിയും കളിയും ഒക്കെ തുടങ്ങി...

ഞങ്ങൾ എന്തൊക്കെയോ കാര്യമായി സംസാരിക്കുവാണെന്നു വിചാരിച്ച മഞ്ജുസ് ഞാനും അച്ഛനും കൂടി ചിരിച്ചു തമാശ ഒകെ പറയുന്നതാണ് ഒരിടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്...

അവൾ അമ്പരന്നുകൊണ്ട് പുറത്തു നിന്നും അകത്തേക്ക് ചിരിയോടെ കടന്നു വന്നു.

"അല്ല

💬 Comments

View all comments