0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

. അത് ഞാനത്ര കാര്യം ആക്കിയിട്ടൊന്നുമില്ല .ചുമ്മാ മകളോട് സ്നേഹക്കൂടുതലുകൊണ്ട് അങ്ങേരു പറഞ്ഞതായേ കരുതിയിട്ടുള്ളു. ഇന്ന് ജോലിക്കു ചെന്നില്ലെങ്കിൽ വഴക്കു പറയും എന്നുണ്ടേൽ കൂടി അച്ഛൻ എന്റെ കട്ട ചങ്ക് ആണ് !

ഞങ്ങളോട് യാത്ര പറഞ്ഞു പുള്ളിക്കാരൻ ഇറങ്ങി.നേരെ കോയമ്പത്തൂർ ഉള്ള മില്ലിലേക്കാണ്.അന്ന് ഓഡിറ്റർ വരുന്നുണ്ടെന്നൊക്കെ ഞങ്ങളോട് പറഞ്ഞു .ഓർ സംതിങ് ലൈക് ദാറ്റ് ! അത്ര ഓർമയില്ല...

അങ്ങേരെ യാത്രയാക്കി ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി. ഒരു സൈഡിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടി..ഇനി അടുത്ത് എന്റെ സൈഡ് ആണ് ! അത് ഞൻ മുൻപേ സൂചിപ്പിച്ച പോലെ കുറെ ഭൂകമ്പവും സുനാമിയും ഒകെ ഉണ്ടായി..ഞാനൊരു അറ്റ കയ്യും ചെയ്തു ! അതിലാണ് സംഗതി ഏറ്റത്. അതൊക്കെ വിശദമായിട്ട് പറയാം...

അങ്ങനെ അച്ഛനെ യാത്രയാക്കി ഞാനും മഞ്ജുസും കൂടി തിരികെ നാട്ടിലേക്ക് തന്നെ പിടിച്ചു .ഫുഡ് ഒകെ വരുന്ന വഴിക്ക് ഹോട്ടലിൽ നിന്ന് കഴിച്ചു . പോരും വഴിക്ക് എന്നെകൊണ്ട് മഞ്ജു കുറച്ചു നേരം ഡ്രൈവ് ചെയ്യിച്ചു. ഇപ്പോൾ അവളുടെ ഡ്രൈവർ ഞാനാണ് ..അതിനുവേണ്ടിയാണോ എന്നെ ഇത്ര കാര്യമായിട്ട് ഡ്രൈവിംഗ് പഠിപ്പിച്ചതെന്നു എനിക്ക് സംശയം ഉണ്ട്..കോളേജിൽ കൊണ്ട് വിടാനും ഇടക്ക് വിളിക്കാനുമൊക്കെ ഞാൻ ചെല്ലണം ! പോയില്ലെങ്കിൽ അതിനും പരിഭവം ആണ് .

അന്നത്തെ ദിവസം മഞ്ജു നല്ല ഹാപ്പി ആയിരുന്നു . എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം കിട്ടിയ മുഖ ഭാവം . വൈകീട്ട് സ്വല്പം ഇരുട്ടിയാണ് ഞങ്ങൾ തിരിച്ചെത്തിയത് . അധികം നേരം കളയാതെ തന്നെ ഞാൻ എന്റെ ബൈക്ക് അവിടെ നിന്നുമെടുത്തു

💬 Comments

View all comments