Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
പറഞ്ഞു രണ്ടാമെത്തെന് എന്നെ തല്ലാൻ വരുവല്ലേ..എന്താ ഇയാളുടെ വിചാരം "
ഞാൻ ചിരിയോടെ പറഞ്ഞു..
"ഓഹ് ..അതൊക്കെ ദേഷ്യം വന്നിട്ടല്ലേ..ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല ..ഗോഡ് പ്രോമിസ്.. "
മഞ്ജു എന്നിലേക്ക് അടുത്ത് നിന്നുകൊണ്ട് പറഞ്ഞു..
ഞാൻ അവളുടെ കഴുത്തിനടുത്തേക്കു മുഖം അടുപ്പിച്ചു അവളുടെ ഗന്ധം ഒന്ന് ആസ്വദിച്ചു.
"ഇന്നെന്താ ലോഷൻ അടിച്ചില്ലേ.."
ഞാൻ ചിരിയോടെ തിരക്കി..
"ഇല്ല...എന്തെ ?"
മഞ്ജു എന്നെ നോക്കി ചിരിച്ചു.
"മ്മ്...ഹും..നല്ല നാറ്റം "
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു..
"പോടാ ..."
അവളെന്റെ താടിക്കു നുള്ളികൊണ്ട് പറഞ്ഞു..
ദൈവമേ ആരെങ്കിലും കാണുമോ എന്ന ഭയത്തോടെ ഞാനൊന്നു ചുറ്റും നോക്കി. ആരുമില്ല.എല്ലാം വീടിന്റെ കോംപൗണ്ടിന് ഉള്ളിൽ ആണ്.
ഹോ...ഞാനൊരു ദീർഘ ശ്വാസം വിട്ടു .
"അല്ല..മഞ്ജുസിനെന്താ ഇപ്പൊ ഒരു ഇളക്കം "
ഞാൻ സംശയത്തോടെ നോക്കി.
"എന്ത് ഇളക്കം ?"
അവൾ എന്നെയും അതെ നോട്ടം നോക്കി..
"അല്ല..ഇപ്പൊ ആരേം പേടിയില്ലല്ലോ ..മറ്റേത് ഞാനൊന്നു തൊട്ടാൽ ആരേലും കാണും ..അയ്യോ അമ്മെ എന്നൊക്കെ ആരുന്നല്ലോ "
ഞാൻ ചിരിയോടെ പറഞ്ഞു..
"അച്ഛൻ സമ്മതിച്ചപ്പോ ലൈസൻസ് ആയല്ലോ ..ഇനി അമ്മേടെ അടുത്ത് കൂടി പറയണം..അത് സാവധാനം അച്ഛൻ തന്നെ പറഞ്ഞോളാം എന്ന എന്നോട് പറഞ്ഞത് "
മഞ്ജു സന്തോഷത്തോടെ പറഞ്ഞു..
"മ്മ്...അതൊക്കെ ഓക്കേ ..പക്ഷെ ഞാൻ കെട്ടുമെന്ന് എന്താ ഉറപ്പ്..?"
ഞാൻ കളിയായി തിരക്കി..
മഞ്ജുസിന്റെ മുഖ ഭാവം അതോടെ ഒന്ന് മാറി...
"ദേ..."
അവൾ പല്ലിറുമ്മിക്കൊണ്ട് എന്റെ നേരെ കൈചൂണ്ടി..
"ചുമ്മാ.."
ഞാൻ കൈകൊണ്ട് ഒന്നുമില്ലെന്ന് കാണിച്ചു..അതോടെയാണ് കക്ഷി ഉറഞ്ഞു
💬 Comments
View all comments