0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.1K

കൂട്ടിവെച്ചു നാല്- അഞ്ച് ആയിരം രൂപ കാണണം !

ഞാൻ അതിൽ നിന്ന് നാലായിരം എടുത്ത് കൊണ്ട് പുറത്തിറങ്ങി . പിന്നെ കൗണ്ടറിനു സ്വല്പം മാറിയുള്ള ഒരു ജ്വല്ലറിയിലേക്ക് കയറി .

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ അവിടെ വിൽക്കപെടുന്നുണ്ട് . നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സാധനം ആണ് . ഒരു റിങ് വാങ്ങിച്ചു അതിൽ "മഞ്ജുസ് " എന്ന് പേരെഴുതണം ! പെട്ടെന്ന് തോന്നിയ ഐഡിയ ആണ് .

അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന് കരുതി. പെറ്റ തള്ളക്കു ഒരു സാരി വാങ്ങി കൊടുത്തിട്ടില്ല..അതുവേറെ കാര്യം ! ഞാൻ അവരോടു കാര്യം പറഞ്ഞു . സംഭവം ചെയ്തു തരാമെന്നു അവരും പറഞ്ഞു . സ്വല്പം വൈറ്റ് ചെയ്യേണ്ടി വരുമെന്ന് അവിടത്തെ പണിക്കാരൻ പറഞ്ഞു .ഞാൻ വൈകീട്ട് കോളേജ് വിടുന്ന സമയത് വരാമെന്നു പറഞ്ഞു എഴുതേണ്ട കാര്യവും ഫോണ്ടും ഒക്കെ അയാൾക്ക്‌ കാണിച്ചു കൊടുത്തു പറഞ്ഞ പണവും നൽകി .

ഞാൻ തിരിച്ചു ചെല്ലുമ്പോഴേക്കും ശ്യാം കേക്കും ഡ്രെസ്സും ഒകെ വാങ്ങിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ അതുമായി നേരെ കോളേജിലേക്ക് തിരിച്ചു.

മഞ്ജുസിന്റ പിരീഡ് ആഫ്റ്റർ നൂൺ ആണ് . അതുകൊണ്ട് ഉച്ചക്കുള്ള കേക്ക് കട്ടിങ് അവളുടെ പിരീഡ് ടൈമിൽ തന്നെ ആകാമെന്ന് കരുതി .

അങ്ങനെ ഉച്ചക്ക് ശേഷമുള്ള ഫസ്റ്റ് പിരീഡിന് കക്ഷി എത്തി .

എല്ലാവരും പതിവ് പോലെ വിഷ് ചെയ്തുകൊണ്ട് അവളെ സ്വീകരിച്ചു . അവൾ ചിരിയോടെ ഇരിക്കാനായി പറഞ്ഞു . ഉച്ച ആയതുകൊണ്ട് തന്നെ സ്വല്പം വിയർത്തിട്ടാണ് വരവ് !

💬 Comments

View all comments