Chapter Title : Ravi’s Rescue Mission 8 [Squad] [Climax]
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എന്റെ മൂത്രശങ്ക കൂടിക്കൊണ്ടിരുന്നു. പിടിച്ചുനിർത്താൻ പറ്റാത്തത അവസ്ഥ ആയി. കുറെ നേരം നോക്കിയിട്ടും ഹോട്ടൽ എത്തിയിട്ടില്ല. ഇനിയും പിടിച്ചുനിർത്തിയാൽ അണപൊട്ടി ഡ്രെസും ഇരിക്കുന്നയിടവും മൂത്രം കൊണ്ട് നനയും എന്ന് മനസ്സിലാക്കിയ ഞാൻ അവസാനം എന്റെ ശങ്കയെപ്പറ്റി സന്തോഷിനോട് പറഞ്ഞു.
അത് കേട്ടതും സന്തോഷിനു ദേഷ്യമാണ് വന്നത് ഓടിക്കൊണ്ടിരിക്കുന്ന ഈ വണ്ടി ഹോട്ടൽ എത്തുന്നതിനു മുന്നേ നിർത്താൻ പറ്റില്ല എന്നായിരുന്നു അയാളുടെ അഭിപ്രായം. പക്ഷെ എനിക്ക് തീരെ പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അയാൾ അവസാനം സമ്മതിച്ചു. ഏതെങ്കിലും പെട്രോൾ പമ്പിലോ ഹോട്ടലിലോ നിർത്തും എന്നുകരുതിയ ഞാൻ വീടും കെട്ടിടങ്ങൾ ഒന്നുമില്ലാത്ത ഒരിടത്തു നിർത്തിയിട്ടു വഴിയരികിൽ കാര്യം സാദിച്ചോളാൻ പറഞ്ഞപ്പോൾ വേണ്ടായിരുന്നു എന്നായി.
എനിക്ക് എങ്ങനെ തുറന്ന പ്രദേശത്തു പോകാൻ പറ്റില്ല എന്നതരത്തിൽ മടിച്ചു നിൽക്കുന്ന കണ്ട സതോഷിനു ദേഷ്യം കൂടിവന്നു. സംസാരത്തിൽ തെറികൾ വരുന്നതുകൊണ്ട് കൂടുതൽ ഒന്നും ആലോചിച്ചില്ല ഞാൻ ബസ്സിൽ നിന്നും പുറത്തേക്കു ഇറങ്ങി.
ചുറ്റുമൊന്നു കണ്ണോടിച്ചു വീടുകളോ കെട്ടിടങ്ങളോ ഇല്ല, വഴിയിൽ ആളുകൾ കുറവാണു. ബസ്സ് അരികിലേക്ക് ചേർത്ത് നിർത്തിയിരിക്കുന്നതുകൊണ്ടു അവിടെ തന്നെ ഇരുന്നാൽ ആരും കാണില്ല എന്ന് കരുതി എന്നാൽ ആ ഭാഗത്തിൻനൊരെയൊരു പ്രെശ്നമുണ്ട് കാരണം കുറച്ചു മാറി വലിയൊരു മൈദാനമാണ് അവിടെ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ട്. ഞാൻ നിൽക്കുന്നിടം അവർക്കു നന്നായി കാണാൻ പറ്റും . അതുകൊണ്ടു തന്നെ കുറച്ചങ്ങു മാറാം എന്ന് കരുതി ഞാൻ കുറച്ചു നടന്നതേയുള്ളു. സന്തോഷ് പുറകിൽ നിന്നും വിളിച്ചു. അധികം ദൂരേക്കുപോകാതെ ഇവിടെത്തന്നെ ഇരുന്നോളാം അയാൾ ദേഷ്യത്തിൽ പറഞ്ഞു.
കളിച്ചുകൊണ്ടിരുന്ന കുട്ടികൾ
💬 Comments
View all comments