Chapter Title : റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്]
പ്രകാശം. ശരിക്കും വല്ല മാടനോ ദേവിയുടെ സഞ്ചാരോ ഒക്കെയാണെന്നു വിചാരിച്ച് ആളുകൾ പേടിക്കുന്ന കാഴ്ചയാണ്. പക്ഷെ അടുത്ത് ചെന്നാലാണ്. മോസ്റ്റ് മെസ്മെരൈസിംഗ് വ്യൂ. കണ്ണടിച്ചു പോവുന്ന പോലത്തെ കാഴ്ച. മരം മൊത്തം മിന്നാമിന്നി പൊതിഞ്ഞിട്ട് അതിന്റെ തടീം ഇലേം ഒന്നും കാണാനില്ല."
"നിങ്ങള് രണ്ടും പിന്നെ മാടൻ വന്നാലും ആരാടാന്നു ചോദിക്കാൻ ധൈര്യമുള്ളോണ്ടാവും കുന്നിന്റെ മേലെ വലിഞ്ഞു കേറിയത് ല്ലേ"
" അത് അപ്പോഴത്തെ ഒരു കുന്തളിപ്പിന് കയറിയതാ"
"എനിക്കും കാണണം അങ്ങനെത്തെ ഒരു കാഴ്ച"
"ഞാൻ വയനാട്ടിൽ എവിടെയെങ്കിലും മിന്നാമിന്നുങ്ങുകൾ താമസിക്കുന്ന മരമുണ്ടോന്നു നോക്കട്ടെ. കാപ്പിതോട്ടത്തിലെങ്ങാനും ചിലപ്പോ ഉണ്ടാകും. പക്ഷെ വേനൽക്കാലത്തു നോക്കണായിരുന്നു. ഇപ്പോ മഴയായില്ലേ. അല്ലെങ്കിപ്പോ ചിങ്ങം കന്നി മാസാകണം. നോക്കാം. എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും"
" ഇത് അവർക്ക് അറിയുന്ന കാര്യമാണല്ലോ. പിന്നെന്താ മൈസൂരിലുള്ളവർക്ക് ഇത്ര ചൊറിച്ചില്"?
"ഇത് റോബിനും റോബിന്റെ ചേച്ചിക്കും അവരുടെ പപ്പാക്കും മമ്മക്കും മാത്രേ അറിയൂ. അതല്ലാതെ കുടുംബത്തിലെ ഒരാൾക്കും അറിയില്ല. അല്ലേൽ തന്നെ ഇതൊക്കെ ജീപ്പിൽ മൈക്ക് കെട്ടി അനൗൺസ് ചെയ്തിട്ടാണോ നടത്തുന്നേ"
"എനിക്കതറിയായിരുന്നു കണ്ണാ"
"രേണു എങ്ങനെ അറിഞ്ഞു"?
"റെബേക്ക മാത്തന്റെ ഗർഭത്തെ പറ്റിയോ ? ഈയിടെ ആയിട്ടുണ്ടല്ലോ കണ്ണാ, നീ അനങ്ങിയാ ഐ വി എഫ് നെപ്പറ്റി പറയാൻ തുടങ്ങും. അത് മാത്രല്ല, നിന്നെ പോലത്തെ ഒരു കുഞ്ഞ് ബാംഗ്ലൂരിലുണ്ട്. ഇടുക്കിയിൽ ഒരു ഫാമിലി നിന്നെ സ്വന്തം മോനെ പോലെ പരിഗണിക്കുന്നു. അപ്പൊത്തന്നെ അവരുമായി കുറച്ചു കൂടുതൽ അടുപ്പണ്ട്ന്ന് മനസിലാക്കാം. പിന്നെ നാട്ടുകാര് പറയുന്നപോലെ എന്തേലുമാണേൽ മാത്തച്ചൻ നിന്നെ എന്നേ അടിച്ചു പുറത്താക്കിയിട്ടുണ്ടാവും. സൊ
💬 Comments
View all comments