Chapter Title : റേച്ചലും ടാർസനും [ശ്രേയ]
തയ്യാറായില്ല. ഇവൻ ഇനി കേൾക്കാഞ്ഞിട്ടാണോ എന്ന ഭാവത്തിൽ ഡോക്ടർ ഒന്ന് നോക്കി. മമ്മി പറഞ്ഞാൽ അവൻ കേൾക്കും എന്ന വിശ്വാസത്തിൽ അയാൾ മമ്മിയിലേക്ക് തിരിഞ്ഞു. മമ്മി അപ്പോഴും കണ്ണടച്ചിരിക്കുകയാണ്. ശ്രെമം വിഫലമാണെന്ന് മനസിലായ ഡോക്ടർ :
അല്ലെങ്കിൽ ഞാൻ തന്നെ തുറക്കാം. പഴയ ഗേറ്റ് ആണ്. മോൻ തുറന്നാൽ ചിലപ്പോൾ കിട്ടില്ല.
ജാള്യത മാറ്റാൻ മറ്റൊരു വിഫലശ്രമം. അയാൾ ഡോർ തുറന്ന് ഗേറ്റിലേക് നടന്നു. തോളിൽ തട്ടിക്കൊണ്ടു ഞാൻ മമ്മിയെ വിളിച്ചു.
ഞാൻ : മമ്മി എണീക്ക് അയാളുടെ എസ്റ്റേറ്റ് എത്താൻ ആയി.
കണ്ണ് തുറക്കാതെ തന്നെ മമ്മി : മനസിലായെടി.
ഡോക്ടർടെ ഓരോ അനക്കവും മമ്മിക്ക് കണ്ണടച്ചുകൊണ്ട് അറിയാമായിരുന്നു.
കിർർർർർർ വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് അയാൾ ആ ഗേറ്റ് തള്ളി തുറക്കുന്നു. പാവം എന്തൊക്കെ കഷ്ടപ്പാടാണ് മമ്മയെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ ഇയാൾ എടുക്കുന്നത്. തന്റെ മേലുദ്യോഗസ്ഥൻ ആയതുകൊണ്ടും ഈ ഒലിപ്പികളിൽ കൂടുതൽ ഒന്നും ചെയ്യാൻ ഉള്ള ധൈര്യം അയാൾക്ക് ഇല്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും മമ്മി കടുത്ത ഭാഷയിൽ അയാൾക്ക് മറുപടി കൊടുത്തിട്ടില്ല. ഇന്നും ഇന്നലെയും മുതൽ അല്ല. വർഷങ്ങൾ ആയി ഈ ഡോക്ടർ മമ്മിയുടെ പിന്നാലെ കൂടാൻ തുടങ്ങിയിട്ട്. പുള്ളിക്കാരന്റെ വൈഫും ഡോക്ടർ ആയിരുന്നു. മെഡിക്കൽ ക്യാമ്പിൽ വെച്ച പരിചയപ്പെട്ട ഒരു young ഡോക്ടറെ കണ്ടപ്പോൾ ആ സ്ത്രീ ഇയാളെ വിട്ട് പോയി. പിന്നീട് അവർ ബാംഗ്ലൂർ സെറ്റിൽ ആയെന്നാണ് മമ്മി പറഞ്ഞത്. എന്നാൽ ഭാര്യ പോകുന്നതിനു മുന്നേ തന്നെ ഡോക്ടർ മമ്മിയെ ട്രൈ ചെയ്യുമായിരുന്നു. ഞങ്ങളുടെ വീട്ടിലെ ദാരിദ്ര്യവും അപ്പന്റെ മുടിഞ്ഞ
💬 Comments
View all comments