0%

Chapter Title : റേച്ചലും ടാർസനും [ശ്രേയ]

Author : kkstories Read All Parts 2.6K

അവര് നിന്നെ സ്വന്തം മകളായി കാണുമെന്ന് എന്താ ഉറപ്പ്?

ഞാൻ : അതിപ്പോ നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഡോക്ടർ എന്നെ മകളായി കാണും എന്ന് ഉറപ്പുണ്ടോ?

മമ്മി : ഇല്ല ഉറപ്പില്ല. അതുകൊണ്ട് അപ്പൻ ഇറങ്ങുന്നതിനു മുന്നേ നിന്റെ കല്യാണം നടത്തിയിട്ട് ഞാൻ അങ്ങേരെ കെട്ടു.

ഞാൻ : അയ്യടാ…. കൊള്ളാലോ മനസ്സിലിരിപ്പ്. കാറിൽ കണ്ണടച്ചിരുന്ന് ഇതായിരുന്നല്ലേ പ്ലാനിങ്. മമ്മി വേണമെങ്കിൽ ഡോക്ടറെ കെട്ടി അങ്ങേരുടെ കൂടെ പോയി താമസിച്ചോ. ഞാനും ടാർസണും ഇവിടെ നിന്നോളാം.

മമ്മി : നിങ്ങളെ ഞാൻ ഇവിടെ നിർത്തിക്കാം. മക്കള് അതും നോക്കി ഇരുന്നോ.

ഞാൻ : താങ്ക്സ്…ഉമ്മ….

നനഞ്ഞത് മാറ്റാൻ വേണ്ടി ബാഗ് നോക്കുമ്പോഴാണ് കാറിൽ നിന്നും എടുത്തിട്ടില്ലെന്ന് ഓർത്തത്.

ഞാൻ : ശ്ശെ കോപ്പ്

മമ്മി : എന്താടി!!!?

ഞാൻ : ബാഗ് കാറിനാകത്താ ഉള്ളെ…അവര് വരുന്ന വരെ ഞാൻ ഇങ്ങനെ നിക്കണം…

മമ്മി : നന്നായിപോയി. വെള്ളത്തിലേക്ക് എടുത്തു ചാടുമ്പോ ആലോചിക്കണമായിരുന്നു. പനി പിടിച്ചു കിടന്നാൽ ഞാൻ നോക്കില്ല കേട്ടോ…എനിക്ക് വേറെ പണിയുണ്ട്.

ഞാൻ : ഡോക്ടർടെ കൂടെ ആകും ല്ലേ?

മമ്മി : ദേ പെണ്ണെ ഒന്നങ്ങോട് തന്നാൽ ഉണ്ടല്ലോ… വായിലെ പല്ല് നിലത്ത് കിടക്കും.

(മമ്മി എന്നെ തല്ലാൻ കൈ ഓങ്ങിയപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. അപ്പോഴാണ് ടാർസന്റെ ബാഗ് ഞാൻ ശ്രെദ്ധിച്ചത്.)

ഞാൻ : എന്റെ ചെക്കന്റെ ബാഗ് ഇവിടെ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഇടാം.

മമ്മി : അവന്റെ വല്ലോം നിനക്ക് പാകമാകുമോ കൊച്ചേ? പാന്റിന്റെ ഒരു കാലിനകത്തു നിനക്ക് മൊത്തത്തിൽ

💬 Comments

View all comments