Chapter Title : redcg
അറിയാത്തത് പോലെ കളിക്കല്ലേ..”
“ഹ.. അല്ലേടി ഇപ്പോ ഒരു മുട്ടൻ പണി വന്നിട്ടുണ്ട്.. രണ്ട് കൺടെന്റ് ആണ് റിട്ടേൺ ആയത്..”
“മ്മ് ഞാൻ കേട്ടിരുന്നു ബോസ്സ് പറയുന്നത്..”
“അത് തന്നെ..”
“ടെൻഷൻ അടിക്കേണ്ടേ.. ഒന്നൂടെ കോൺസെൻട്രേറ്റ് ചെയ്താൽ മതി.”
അത് പറഞ്ഞു അവളവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. സന്തോഷത്തോടെ അവർ ഇരുവരും വീടുകളിലെത്തി.
പ്രൊജക്റ്റ് അന്തിമ ഘട്ടത്തിൽ എത്തി. റിതിൻ ടെൻഷനിൽ തന്നെയാണ്. ഇത് സക്സസ് ആയില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാനും പറ്റില്ല ആമിയെ കിട്ടുകയും ഇല്ലെന്ന ചിന്ത അവന്റെ ഉള്ളിൽ വർദ്ധിച്ചു. അത്കൊണ്ട് അവന്റെ ഉദ്ദേശം എങ്ങനെയും പ്രൊജക്റ്റ് സക്സസ് ആക്കണം എന്നായിരുന്നു. അതിന് കോൺസെൻട്രേഷൻ കിട്ടണമെങ്കിൽ മനസ്സുലക്കുന്ന ആമിയെ കുറച്ച് പുറകോട്ട് പിടിച്ചേ പറ്റു. അതിനു വേണ്ടിയവൻ കളം മാറ്റി ചുവട് വച്ചു. വീണ്ടും അവഗണന..! ചുരുക്കി പറഞ്ഞാൽ വിട്ടയച്ച് വീണ്ടും മുറുകെ പിടിക്കണം എന്ന രീതി. എന്നാൽ പെട്ടെന്നുണ്ടായ റിതിന്റെ മാറ്റത്തെ ആമിക്ക് ഉൾകൊള്ളനായില്ല. വൈകുന്നേരത്തെ ഒഴിഞ്ഞ സമയം നോക്കി ഇത്തവണ അവൾ റിതിന്റെ കേബിനിലേക്ക് കയറി ചെന്നു.
“റിതിയേട്ടാ.. എല്ലാം ഓക്കെ അല്ലെ?”
അവൾ വരുമെന്ന് അവന് അറിയാമായിരുന്നു. രണ്ട് ദിവസത്തെ മാറ്റി നിർത്തലിൽ തന്നെ അവൻ പ്രോജെക്ടിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു തീർത്ത് അവളുടെ വരവും പ്രതീക്ഷിച്ചു തന്നെയാണ് ഇരുന്നത്.
“ആ ആവുന്നു. എന്തെ?”
“ഇനി എന്നോട് മിണ്ടിക്കൂടെ??”
“ആരാ മിണ്ടാത്തത്??”
“പിന്നെ രണ്ടു ദിവസം ചെയ്തതെന്താ..”
“ഓ നീ അതും ആലോചിച്ചു നിക്കുകയാണോ??”
“പിന്നെ..”
“ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് പ്രോജെക്ടിന്റെ ലാസ്റ്റ് ക്രൂഷ്യൽ ഡേയ്‌സ് ആണെന്ന്.”
“മ്മ്..”
അവളുടെ ഇമോഷനെ വീണ്ടും ടച്ച് ചെയ്ത സ്ഥിതിക്ക് റിതിൻ കാര്യങ്ങൾ നീക്കാം എന്ന് കരുതി.
“ഞാൻ മിണ്ടിയില്ലെങ്കിൽ നിനക്ക് എന്താ പറ്റുന്നെ??”
“അ അത് പിന്നെ.. നന്നായി മിണ്ടുന്നയാൾ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ആർക്കായാലും ബുദ്ധി മുട്ട് ഉണ്ടാവില്ലേ??”
“അതിന്റെ കാരണം നിന്നോട് ഞാൻ പറഞ്ഞതല്ലേ??”
“മ്മ്...”
“എന്നിട്ടും നിനക്ക് ദേഷ്യം വരുന്നതിന്റെ കാരണമെന്താ..?”
അവൾ തല താഴ്ത്തി ഇരുന്നു.
“പറയ്.. എന്താ തോന്നുന്നേ??”
“എന്ത് തോന്നാൻ..?”
“എന്നോട് എന്താ തോന്നുന്നേ
💬 Comments
View all comments