Chapter Title : redcg
ദേഷ്യവും കാണാം.
“എടാ.. നീയിന്നല്ലേ എവിടെ പോയി..?”
“ഉറങ്ങി പോയി..”
“അല്ല.. സത്യം പറ... എന്താ പറ്റിയെ??”
“അതേടി സത്യം..”
“എങ്കി എന്നോട് പറയുന്നതിനെന്ന..?”
“ആ വിഷമം വച്ച് നിന്നോട് സംസാരിക്കുന്നില്ല എന്ന് നീ കരുതില്ലേ?? പിന്നെ ചാർജ് ഉം ഉണ്ടായില്ല..”
“കള്ളം പറയരുത് ശ്രീ...”
അവൾ നല്ല ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും ബോസ്സ് കയറി വന്നു. പുറകെ റിതിനും. അവനവളോട് ചിരിച്ചു. അവളും തിരിച്ചു ചിരിച്ചു. എന്നിട്ട് വേഗമവൾ എന്നെ നോക്കിയപ്പോൾ ഞാനതു കണ്ടില്ലെന്ന തരത്തിൽ ഇരുന്നു. എല്ലാവരും കമ്പ്യൂട്ടറിന് മുന്നിലെ ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ച് വർക്ക് ചെയ്യാൻ തുടങ്ങി. ആമി വേറൊന്നും പറയാതെ അവളുടെ ചെയറിലേക്ക് മാറിയിരുന്നു. പരസ്പരം നോക്കുന്നുവെങ്കിലും ഒന്നും സംസാരിച്ചില്ല. ഇടക്കിടക്ക് നോക്കുകയും ദേഷ്യം കാണിക്കുകയും ചെയ്യുന്നു. അപ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്ന് ഞാനോർത്തു.
അൽപ സമയം കഴിഞ്ഞ് റിതിൻ വന്ന് ആമിയെ തന്റെ കേബിനിലേക്ക് വരാൻ പറഞ്ഞു. അവൾ ആദ്യം നോക്കിയത് ശ്രീയെ ആണ്. അവൾക്കൊരു മൂഡ് ഓഫ് വേണ്ടെന്ന് കരുതി ചിരിച്ചു കൊണ്ട് ചെല്ല് എന്നവൻ ആംഗ്യം കാണിച്ചു. പോയി വരാം എന്ന് ആംഗ്യം തിരിച്ചു കാണിച്ചിട്ട് അവളവന്റെ കേബിനിലേക്ക് കയറി. ശ്രീ അവളെയും നോക്കിയിരുന്നു. അച്ചടക്കമുള്ള വസ്ത്രധാരണമാണ് ആമിയുടേത് അതിലവന് നല്ല ആശ്വാസമായിരുന്നു. ഡോർ അടഞ്ഞപ്പോൾ മോണിറ്ററിലേക്ക് തിരിഞ്ഞ് പണി തുടങ്ങി.
ആമിയെയും കാത്ത് റിതിൻ ലാപ്ടോപ് നോക്കി ഇരിക്കുവായിരുന്നു. അവനവളെ ഉള്ളിലേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു.
“ആമി ... നാളെയാണ് കംപ്ലീറ്റഡ് പ്രൊജക്റ്റ് ക്ലയന്റിന് സബ്‌മിറ്റ് ചെയ്യേണ്ടത്..”
അത് കേട്ടവൾ ഒരു അർദ്ധചിരി നൽകാൻ ശ്രമിച്ചു.
“എന്തു പറ്റി.. ഒരു ഉന്മേഷ കുറവ്??”
“ഒന്നുമില്ല..”
“പറയ്...”
“ഒന്നുമില്ല..”
“ഞാൻ പറഞ്ഞത് ഓർത്താണോ??”
അവൾ മിണ്ടിയില്ല.
“അത് വിടെടോ.. നമ്മുടെ പ്രൊജക്റ്റ് സക്സ്സസ് ആവാൻ പ്രാർത്ഥിക്ക്..”
“വിടാനോ??”
“പിന്നെ വിടണ്ടേ?? എങ്കി ഞാൻ ചോദിച്ചതിന് ഒരു ഉത്തരം താ..”
അവൾ വീണ്ടും മൗനം.
“പറയ് ഇഷ്ടമാണോ??”
“എന്തിനാ എന്നോട് ഇങ്ങനെ??”
“വിടാനും പറ്റുന്നില്ല.. ഉത്തരം തരുന്നും ഇല്ല.. ഇത് കഷ്ടമല്ലേ അപ്പോൾ..?”
അവനെ നോക്കി ഇരുന്നതല്ലാതെ
💬 Comments
View all comments