Chapter Title : redcg
വിളിച്ചത് മനസ്സിൽ വന്നതും അമ്പരപ്പിന് കാരണം വല്ല അടുപ്പവും തോന്നിയാലോ എന്ന് പറഞ്ഞത് കേട്ടതുമായിരുന്നു.
“അത് കൊണ്ടാണോ.. ഈ മിണ്ടാതെ മൈൻഡ് ചെയ്യാതെ നടക്കുന്നെ?”
“മ്മ്..”
“അങ്ങനെയൊന്നും വേണ്ട.. മിണ്ടണം.. അല്ലെങ്കിൽ എനിക്ക് എന്തോ പോലെയാ..”
“നോക്കട്ടെ..”
“പ്ലീസ് ഏട്ടാ..”
“നോക്കാമെടോ.. താൻ ചെല്ല്..”
അവന്റെ മറുപടിയിൽ അവൾക്ക് തൃപ്തി ഇല്ലായിരുന്നു. വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് മിണ്ടിയത് അത് ഇങ്ങനെയും. എല്ലാവരെയും തന്റെ സ്വഭാവത്തിലൂടെ മയക്കുന്ന ആമിക്ക് റിതിൻ മെരുങ്ങാത്തതിലുള്ള നേരിയ സങ്കടം നിഴലടിച്ചു. കെറുവിച്ച മുഖത്തോടെ അവൾ കേബിനിൽ നിന്നിറങ്ങി. ഒരു സുന്ദരി കുട്ടി..! അവൾ പിറു പിറുത്തു.
കേബിനിൽ റിതി ഉന്മേഷവാനായി നിന്നു. തന്റെ അവഗണന അവളെ അലട്ടുന്നുണ്ട്. അവളുടെ ഇമോഷൻസിനെ ടച്ച് ചെയ്തെങ്കിൽ ആളൊരു ഇമോഷണൽ ഫൂൾ ആണെന്ന് അവന് ഉറപ്പിക്കാമായിരുന്നു. വേഗം തന്നെ അവളുടെ കവിളുകൾ കോരി തുടുത്ത ചുണ്ടുകളിൽ ചുംബനം കൊടുക്കാനാവുമെന്ന് റിതിൻ ചിന്തിച്ചു.
അന്ന് വൈകുന്നേരം ശ്രീയുടെ കൂടെ ബൈക്കിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ആമി ചെറിയ മൂഡോഫിലായിരുന്നു. ശ്രീ അത് മനസിലാക്കിയിരുന്നു.
“എടി.. പെണ്ണേ എന്തു പറ്റി.. ഒരു മൂഡ് ഓഫ്..?”
“ഏയ് ഒന്നുമില്ല..”
“അങ്ങനെയല്ല എന്തോ ഉണ്ട്..”
“ഇല്ലെന്ന്..”
“എങ്കി കുറച്ചു അടുത്തേക്കിരിക്ക്..”
അത് കേട്ട് അവൾ കുറച്ചു മുന്നോട്ടാഞ് അവനോട് ചേർന്ന് വയറിൽ ചുറ്റി പിടിച്ചു.
“മ്മ് വണ്ണമൊക്കെ കൂടി വരുന്നുണ്ട്..”
“ശ്ശെ.. പൊ അവിടുന്ന്..”
“ഹ ഹ. എങ്ങനെയുണ്ട് നിന്റെ പുതിയ പ്രൊജക്റ്റ് മാനേജർ..?”
ആ ചോദ്യം അവൾക്കിഷ്ടപ്പെട്ടില്ല.
“ഏട്ടനും ഓഫീസിൽ തന്നെയല്ലെ ഉള്ളത്..?”
അവൾ കെറുവോടെ മറു ചോദ്യം ചോദിച്ചു.
“എന്ന് വച്ച് നമ്മൾക്ക് മിണ്ടാൻ എവിടെയാ സമയം.. നിങ്ങളല്ലേ പ്രൊജക്റ്റ് ടീം..”
“മ്മ് വലിയ ജാഡ ആണെന്ന തോന്നുന്നേ..?”
“എന്തു പറ്റി??”
“കാര്യമായിട്ട് ഒന്നും മിണ്ടാറില്ല..”
“ഓ.. അത് വർക്ക് ടൈം ആയത് കൊണ്ടാവുമെടി. എനിക്ക് കണ്ടിട്ട് ജാഡ ആയൊന്നും തോന്നിയില്ല..”
“മ്മ്..”
“നീ പേടിക്കേണ്ട.. മിണ്ടിക്കോളും..”
“പിന്നേ.. ആർക്ക് പേടി.. എനിക്ക് മിണ്ടുവൊന്നും വേണ്ട..”
“ഹ.. ഹ...”
ശ്രീ ചിരിച്ചു കളഞ്ഞെങ്കിലും ആ മറുപടി അവനൊരു ആശ്വാസമായിരുന്നു. ലവറിനെക്കാൾ സൗന്ദര്യവും പൊസിഷനും
💬 Comments
View all comments