Chapter Title : റീ - ഓപ്പൺ കേസ് സുജാത [Stone Cold]
എല്ലാവരും കിടന്നു.. അച്ചന് ഒന്ന് കൊടുക്കാൻ പറ്റിയ ആശ്വാസത്തിൽ ഞാൻ ഉറങ്ങി.. പിറ്റേന്ന് കാലത്തു ഞാൻ ഉറക്കം ഉണർന്നത് അനിയത്തി വിളിക്കുമ്പോ ആണ്.. അവൾ സ്കൂളിൽ പോകാൻ ഒരുങ്ങി നിക്കുന്നു. അമ്മ എവിടെ എന്ന് ചോദിച്ചപ്പോ വിവേക് ഏട്ടനും അമ്മയും കൂടി അമ്പലത്തിൽ പോയി എന്ന് പറഞ്ഞു കഴിക്കാൻ ഉള്ളത് ഉണ്ടാക്കി വെച്ചിട്ടാണ് അമ്മ പോയത്. ബൈക്ക് ഇല്ലാത്ത കൊണ്ട് ഞാൻ ബസിനു ആണ് അന്ന് ജോലിക്ക് പോയത് അച്ഛൻ രാവിലെ തന്നെ കള്ള് കുടിക്കാൻ പോയിരുന്നു..
മനസിന് ആകെ ഒരു തൃപ്തി ഇല്ലത്ത കൊണ്ട് ഞാൻ അന്ന് ഉച്ചവരെ ജോലിക്ക് പോയിരുന്നുള്ളു.. കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പൊക്കൊണ്ടിരുന്നപ്പോ ആണ് തൊട്ടടുത്ത കടയിൽ നിന്നു കടക്കാരൻ എന്നെ വിളിച്ചത്.. ഞാൻ കടയിലേക്ക് ചെന്നു.. എന്താ.. നന്ദു ഇതു.. നിന്റെ അച്ഛന്റെ സ്വഭാവം അറിഞ്ഞിട്ടും ഞാൻ പലചരക്കു സാദനം തന്നത് നീ പണിക് പോയി വീട് നോക്കുന്ന കൊണ്ടാ എത്ര ദിവസം ആയിന്നു അറിയാമോ ഇപ്പൊ പൈസ തരാം എന്ന് പറഞ്ഞു നീ പറ്റിക്കുന്നു..
രാവിലേ നിന്റെ അമ്മയെ കണ്ടു ബൈക്കിൽ ആരുടെയോ പുറകിൽ ഇരുന്നു കൊണ്ട് ടൗണിലേക്കോ മറ്റോ പോകുന്നത്.. ഒരു പത്തു മണി ആയപ്പോ തിരികെ പോകുന്നതും കണ്ടു ഈ ഭാഗത്തേക്ക് നോക്കിയില്ല.. എന്താ.. നിന്റെ ഭാവം എന്റെ പണം ഇപ്പോ തരും നീ.. കടക്കാരൻ അത് പറഞ്ഞപ്പോ ഞാൻ ആകെ വണ്ടർ അടിച്ചു പോയി കാരണം ഇന്നലെ അമ്മ കടയിൽ പൈസ കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞാണ് പോയത്.. എന്നിട്ട് പൈസ കൊടുത്തില്ലേ...?
💬 Comments
View all comments