Chapter Title : റീത്ത മാമി [Amal Srk]
ഭാവം നടിക്കാതെ കുറച്ച് ദൂരെ മാറിയിരുന്നു. അവന് മുഖം കൊടുക്കാതെ ആഹാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. റീത്ത ഓരോ തവണ ചായ കുടിക്കുമ്പോഴും അവൻ മനസ്സിൽ ചിരിച്ചു.
ചായ കുടിച്ചു തീരുമ്പോഴേക്കും അമ്മൂമ്മ റെഡിയായി ഹാളിലേക്ക് വന്നു. " എന്നാ ഞാൻ പോകുവാ മോളെ. മോനെ ഞാൻ ഇന്നലെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ..? മാമിയെ തനിച്ചാക്കി എങ്ങോട്ടും പോയേക്കരുത്. "
" ഇല്ല ആമ്മൂമ്മേ.. ഞാൻ ഇവിടെ തന്നെ കാണും.. " അവൻ ചെറു ചിരിയോടെ പറഞ്ഞു.
അതികം വൈകിക്കാതെ അമ്മൂമ്മ പോയി. ഉടനെ അലോഗ് മാമിയുടെ മുറിയിലേക്ക് ചെന്ന് കുഞ്ഞിനെ കിടത്തിയ തൊട്ടിലിന്റെ അടുത്ത് ചെന്നിരുന്നു. ഈ സമയം റീത്ത മുറിയിലേക്ക് വന്നു. അവന്റെ സാമിപ്യം അവൾക്ക് അത്ര പിടിച്ചില്ല. പിന്നെ കുഞ്ഞിനെ കാണാൻ വന്നതല്ലേ കടുപ്പിച്ച് ഒന്നും പറയാനും പറ്റത്തില്ല. കുറച്ചു നേരം കുഞ്ഞിനെ നോക്കി അവൻ പൊക്കോളും.
അലോഗിനെ നോക്കാതെ ബെഡിൽ തലയണ ചാരി ഇരുന്നു. ഏകദേശം 20 മിനിറ്റോളം അവൻ കുഞ്ഞിന്റെ അടുത്ത് തന്നെ വെറുതെ ഇരുന്നു. കുഞ്ഞ് നല്ല ഉറക്കമാണ്.
ഇത്രേം നേരമായിട്ടും ഇവൻ എന്താ പോകാത്തെ..? അവൾ മനസ്സിൽ ചിന്തിച്ചു. സാധാരണ കൂടുതൽ നേരമൊന്നും അവൻ കുഞ്ഞിന്റെ അടുത്ത് വന്നിരിക്കാറില്ല. എന്താ അവന്റെ ഉദ്ദേശം..? അവൾ ചിന്തിച്ചു.
" എടാ.. കുഞ്ഞ് എനി ഇപ്പഴൊന്നും എഴുനേൽക്കത്തില്ല നീ നിന്റെ മുറിയിൽ പൊക്കൊ.. കുഞ്ഞ് ഉണരുമ്പോ ഞാൻ വിളിക്കാം.. " അവനെ ഒഴിവാക്കാനായി റീത്ത പറഞ്ഞു.
" കുഴപ്പമില്ല മാമി.. ഞാൻ കുറച്ച് നേരം കൂടെ ഇരുന്നിട്ട് പൊക്കോളാം.. "
💬 Comments
View all comments