Chapter Title : രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]
പുസ്തകങ്ങളുമായും ബൈജു ലേണിങ് ആപ്പുമായും തിരക്കിലാണ്. അതുകൊണ്ട് അവരോടു തന്നെ അടുക്കള ജോലികളിൽ സഹായിക്കാനോ മറ്റു കാര്യങ്ങൾക്കോ വിളിക്കാൻ പറ്റില്ല. അടുക്കളയിൽ സഹായിക്കാൻ ജോലിക്കാറുണ്ടെങ്കിലും ഒരു മേൽനോട്ടം ഇപ്പോഴും ആവശ്യവുമാണല്ലോ.
ഇന്നലെയാണ് ബോബി അവന്റെ ഫോട്ടോഗ്രാഫി മത്സരത്തിന് കുറച്ച് ചിത്രങ്ങൾ വേണമെന്നും അതിനു വേണ്ടി അവന്റെ ക്യാമറയ്ക്ക് മുമ്പിൽ പോസ് ചെയ്യാമോയെന്നും ചോദിച്ചത്.
ബോബി മിടുക്കനായ ഫോട്ടോഗ്രാഫറാണ്. അത് അവന്റെ പ്രൊഫഷൻ ഒന്നുമല്ല കേട്ടോ. അവനിപ്പോഴും എൻജിനീയറിങ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. പക്ഷെ വളരെ ചെറുപ്പത്തിൽ തന്നെ അവന് ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടാവുകയും പലപ്പോഴായി മത്സരങ്ങളിൽ പങ്കെടുക്കുകയും അവയിലൊക്കെ പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. "പക്ഷെ ബോബി..."
അവൻ തനിക്കഭിമുഖമായി മേശയ്ക്ക് അപ്പുറത്ത് ഇരുന്നപ്പോൾ രേണുക സംശയത്തോടെ ചോദിച്ചു.
"എന്താ?"
ബോബി ആകാംക്ഷയോടെ ചോദിച്ചു.
"പറ്റില്ല എന്ന് പറയാനാണോ? ഇന്നലെ വാക്ക് തന്നതാ മമ്മി! ഓർക്കുന്നുണ്ടോ?"
"പറ്റില്ല എന്നൊന്നും പറയാനല്ല പൊട്ടാ!"
സുന്ദരമായ അവന്റെ മുഖത്തെ ദൈന്യഭാവം കണ്ട് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് രേണുക പറഞ്ഞു.
"പിന്നെ?"
"എടാ...ലാൻഡ് സ്കേപ്പ് പിക്സ് ഒക്കെയല്ലേ നീ കൊമ്പറ്റിഷന് സാധാരണ അയക്കാറ്? അല്ലെങ്കിൽ പക്ഷികളുടെ..ചിലപ്പോൾ അനിമൽസിന്റെയൊക്കെ. വയസ്സി അമ്മമാരുടെ മുഖങ്ങൾ ഒരു കാലിഡോസ്‌കോപ്പിക് വ്യൂ എന്നോ മറ്റോ ആണോ കോംപറ്റിഷൻറെ തീം?"
അവൾ പിന്നെയും ചിരിച്ചു. "അല്ല..." അവനും ചിരിച്ചു.
"പിന്നെ?"
"നിങ്ങളുടെ സങ്കൽപ്പത്തിലെ സ്വപ്ന സുന്ദരി..."
"ങ്ഹേ?"
രേണുക അദ്‌ഭുതസ്തബ്ധയായി ചോദിച്ചു.
"എങ്കിൽ...'
രേണുകയ്ക്ക് വാക്കുകൾ വിക്കി.
"എങ്കിൽ?"
"എങ്കിൽ നിനക്ക് ...നിനക്ക് ഒരുപാട് ഗേൾ ഫ്രെണ്ട്സ് ഒക്കെയില്ലേ? അവരിലാരുടെയടുത്ത് പൊയ്ക്കൂടേ?"
ബോബി അതുകേട്ട് ഉച്ചത്തിൽ ചിരിച്ചു.
"ഗേൾഫ്രണ്ടസ് ഒക്കെ ഒരുപാടുണ്ട്. പക്ഷെ
💬 Comments
View all comments