Chapter Title : രേണുക എന്റെ അമ്മായി അമ്മ 2 [അത്തി]
അവളുടെ മെക്കിട്ട് കേറി….. അത് പിന്നെ അങ്ങനെ ആണല്ലോ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയും പോലെ….. അമ്മായി അമ്മയോടുള്ള ദേഷ്യം ഞാൻ ഭാര്യയോട് തീർത്തു….
അതോടെ അവൾ കരച്ചിലും തുടങ്ങി…, ഞാൻ അങ്ങനെ ദേഷ്യപ്പെടുന്ന പ്രകൃതം അല്ല, പെട്ടെന്ന് ദേഷ്യപ്പെട്ടപ്പോൾ അത് അവൾക്ക് സഹിക്കാൻ പറ്റിയില്ല..
പിറ്റേന്ന് എഴുനേറ്റപ്പോളും അവളുടെ മുഖം തെളിഞ്ഞിട്ടില്ല,
എടൊ.. ഇന്നലത്തെ എന്റെ മൂഡ് ശരി അല്ലായിരുന്നു… അത് കൊണ്ട് ഞാൻ എന്തോ പറഞ്ഞു… സോറി…
അത് സാരമില്ല..
അവൾ വീണ്ടും കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു..
സോറി പറഞ്ഞല്ലോ….. പിന്നെ എന്തിനാ കരയുന്നത്…..
ഒന്നുമില്ല…..
പാവം വെറുതെ അവളുടെ മെക്കിട്ട് കേറണ്ടായിരുന്നു…
അന്ന് അവൾ ജോലിക്കു പോയി കുറച്ചു കഴിഞ്ഞു ഞാനും ഇറങ്ങി, സത്യത്തിൽ ഉച്ചയ്ക്ക് പോയാൽ മതി ആയിരുന്നു, ഇവിടെ നിന്ന് അമ്മായിയുടെ ഊമ കളി കണ്ട് എനിക്ക് ബി. പി കേറ്റാൻ വയ്യാത്തത് കൊണ്ട് ഞാൻ ഇറങ്ങി.
അങ്ങനെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ഭാര്യയുടെ ബന്ധുവിന്റെ ഒരു കല്യാണം ഉണ്ടായിരുന്നു… ഭാര്യക്ക് വരാൻ അസൗകര്യം ആയത് കൊണ്ട് ഞാനും അമ്മായിയമ്മയും കൂടി ആണ് പോയത്. കാർ സർവീസിനു കൊടുത്തിരുന്നത് കൊണ്ട് ബസിൽ ആണ് പോയത്.… പോണ വഴിക്ക് ഞാൻ മിണ്ടാൻ നോക്കിയെങ്കിലും അമ്മായി അടുക്കുന്നില്ല…
അമ്മേ ഇത് വലിയ കഷ്ടമാണ്.. അന്ന് ഒരബദ്ധം പറ്റി പോയി.. ഇങ്ങനെ മിണ്ടാതെ നടക്കല്ലേ…. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു…
എവിടുന്ന് ഒരു മൈൻഡും ഇല്ല…..
ബസിൽ കേറിയപ്പോൾ അമ്മായിയുടെ ഏതോ ബന്ധുവിനെ കിട്ടി, അവർ തമ്മിൽ സംസാരിച്ചോണ്ട്
💬 Comments
View all comments