0%

Chapter Title : രേണുക

Author : kkstories Read All Parts 469

നാട്ടു പ്രദേശത്ത് വന്നു പെട്ട ഒരു പട്ടണത്തിലെ പയ്യൻ... എല്ലാ പെണ്കുട്ടികളുടെയും കണ്ണുകൾ അവന്റെ പുറകെ ആയി. എല്ലാവരെയും പോലെ രേണുകക്കും അവനോടു ഒരു ആകർഷണം തോന്നി. പക്ഷെ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച ജിത്തു ആരോടും അധികം അടുത്തില്ല.അതൊരു മഴക്കാലം ആയിരുന്നു. രേണുവിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം.അന്ന് സ്കൂളിൽ പോയിട്ട് തിരിച്ചു വരുമ്പോൾ നല്ല മഴയും കാറ്റും ആയിരുന്നു. തുള്ളിക്ക്‌ ഒരു കുടം പേമാരി എന്ന പോലുള്ള മഴ.രേണുവും കൂട്ടുകാരി മായയും കൂടെ ഒരുമിച്ചാണ് വന്നു കൊണ്ടിരുന്നത്, മായയുടെ വീട് കഴിഞ്ഞു വേണം രേണുവിന്റെ വീട്ടില് എത്താൻ. മായയുടെ വീട്ടില് എത്തിയപ്പോൾ അവൾ പോയി, രേണു പിന്നെ ഒറ്റക്കായി നടപ്പ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ കാറ്റ് വീശി അടിച്ചു....അവിടെ ഉള്ള പലതും മറിച്ചിട്ട് ഒരു വല്ലാത്ത കാറ്റ്... അവളുടെ കുടയുടെ അടിയിലൂടെ കേറി അടിച്ച കാറ്റ് കുടയുടെ എല്ലാ കമ്പിയും ഒറ്റ അടിക്കു ഒടിച്ചു..."ശോ... ഈ കാറ്റ് ..." ഒടിഞ്ഞ കുട ഒന്ന് നേരെ ആക്കാൻ നോക്കി രേണു... പറ്റുന്നില്ല... അത് വല്ലാതെ നശിപ്പിച്ചു ആ കാറ്റ്..."എന്തൊരു മഴയാ ഇത്.... ഇനി മായയുടെ വീട്ടിലേക്കും തിരിച്ചു പോകാൻ പറ്റില്ല...അവിടെ ചെല്ലുമ്പോഴേക്കും ഞാൻ നനഞ്ഞു കുളിക്കും..." ഒരു നിമിഷം രേണു ആലോചിച്ചു നിന്നു...പിന്നെ ഒന്നും ആലോചിക്കാതെ തൊട്ടടുത്ത വീട്ടിലേക്ക് ഓടി കേറി... അവരുടെ വരാന്തയിൽ കേറി നിന്നു ..."ചേച്ചി... ആരുമില്ലേ ഇവിടെ.." അവൻ കയ്യും കാലും ചേർത്ത് പിടിച്ച് തലയിൽ കുടയും വച്ച് വിളിച്ചു കൂവി. വരാന്തയിൽ ആണെങ്കിലും അടിക്കുന്ന കാറ്റിൽ പകുതി

💬 Comments

View all comments