0%

Chapter Title : രേണുകയും മക്കളും [Smitha]

Author : സ്മിത Read All Parts 32.2K

ദ്വീപ്‌.

എല്ലാ വേനല്‍ അവധിക്കാലവും രേണുകയും മക്കളുമവിടെ വരാറുണ്ട്. ദിവസങ്ങളോളം താമസിച്ച് അവധി അവസാനിക്കാറാവുമ്പോള്‍ മടങ്ങിപ്പോകും. അത്യാവശ്യ സൌകര്യങ്ങളുള്ള വീട് ഉണ്ട് തടാകക്കരയില്‍. വൈദ്യതിയുണ്ട്. വലിയ മാവുകള്‍ക്ക് മുകളില്‍ ട്രീ ഹട്ടുകളുമുണ്ട്.

രേണുകയെ ഏറ്റവും സന്തോഷവതിയായി മക്കള്‍ കാണുന്നത് അവിടെയാണ്. അതിനു കാരണവും അവള്‍ ഒരിക്കല്‍ അവരോടു പറഞ്ഞിരുന്നു.

“നിങ്ങടെ അച്ഛനെ ഞാന്‍ ആദ്യം കണ്ടത് ഇവടെ വെച്ചാ...”

കണ്ണീര്‍ തുടച്ച് ആണ് അവളന്ന് അത് പറഞ്ഞത്.

“വല്യച്ചനെ കാണാന്‍ ഞാന്‍ പപ്പാടെ കൂടെ വന്നതാ അന്ന്...”

രേണുക അന്ന് തുടര്‍ന്നു:

“വല്യച്ചന് പനി പിടിച്ച് കിടപ്പാരുന്നു...അന്നെനിക്ക് പതിനാലോ പതിനഞ്ചോ ആണ് പ്രായം...വല്യപ്പന്റെ കട്ടിലിന്‍റെ തലക്കല്‍ ഇരിപ്പുണ്ട് അന്നേരം നിങ്ങടെ പപ്പാ...എന്നെ കണ്ട് അന്തിച്ച് ഒരൊറ്റ നോട്ടം. എന്‍റെ മൊഖത്ത് നിന്ന് കണ്ണ്‍ പറിക്കുന്നേയില്ല! എനിക്കങ്ങ് നാണം വന്നുപോയി..അങ്ങനത്തെ നോട്ടമാ...”

“എന്നിട്ട് അമ്മ പിന്നേം വന്നു..പപ്പയെ കാണാന്‍...അല്ലെ?”

മാളവിക കുസൃതിയോടെ ചോദിച്ചു. നാണിച്ചുള്ള പുഞ്ചിരിയായിരുന്നു അപ്പോള്‍ അവളുടെ ഉത്തരം.

എപ്പോഴും ചിരിച്ചും ശബ്ദമിട്ടും ഉല്ലാസഭരിതരായി അവരവിടെ മുഴുവന്‍ ചുറ്റിക്കറങ്ങും. പ്രകൃതിഭംഗിയുടെ ഏറ്റവും ഉജ്ജ്വലമായ കാഴ്ച്ചകളാണ് ചുറ്റും. സ്വര്‍ണ്ണ ഭംഗിയുള്ള ഉദയം മുതല്‍, സിന്ദൂരവിസ്മയം പൂക്കുന്ന അസ്തമയം വരെ...

സത്യത്തില്‍ ഇവിടെയാണ്‌ തങ്ങളുടെ വീട് എന്ന് അവര്‍ക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. തടാകത്തില്‍ മൂന്നു പേരും മതിവരുവോളം നീന്തിത്തുടിക്കും. മീന്‍ പിടിക്കും. പരസ്പ്പരം പുറം ചാരിയിരുന്ന് വായിക്കും. ചെസ്സ്‌ കളിക്കും. ചീട്ട് കളിക്കും. ഒരുമിച്ച് പാടും. ഒരുമിച്ച് നൃത്തം ചെയ്യും. ഏറ്റവുമടുത്ത കൂട്ടുകാരെപ്പോലെ, ഒരു രഹസ്യവും ഒളിപ്പിക്കാതെ സംസാരിക്കും.

കോഴിക്കോട് നഗരാതിര്‍ത്തിയിലെ വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോള്‍ സങ്കടംകൊണ്ട് മൂവരുടെയും മനസ്സ് വീര്‍പ്പ്

💬 Comments

View all comments