0%

Chapter Title : രേണുവിന്റെ വീടന്വേഷണം 2 [ഋഷി]

Author : ഋഷി Read All Parts 2K

വീടിൻ്റെ കാര്യം പറഞ്ഞാരുന്നു. നീ വന്നിട്ട് നോക്കാന്നാ ഞാൻ വിചാരിച്ചത്!

എൻ്റെ തോമാച്ചാ! ഫോണിൽക്കൂടി കണവിയുടെ ക്ഷമ കെട്ട സ്വരമൊഴുകിവന്നു. ഇങ്ങനെ സ്വന്തം കാര്യം നോക്കാതെ പണീടെ പൊറകേ പോയാലേ, പണിയാവുമേ! അവർക്കെന്നാ നമ്മളെ ഹെൽപ്പുചെയ്തിട്ട് എന്തേലും തടയുമോ! സാമീം കമലേച്ചീം ഇത്രേം മെനക്കെടുന്ന സ്ഥിതിയ്ക്ക് നമ്മളും അതേപോലെ നിക്കണ്ടായോ? പോയി ആ വീടൊന്നു നോക്കെന്നേ! തോമാച്ചനു പിടിച്ചാല് എനിക്കോക്കെയാണെന്നേ!

തോമസ്സിൻ്റെയുള്ളിൽ ലഡ്ഢു പൊട്ടി. കമലേച്ചി! അല്ല അല്ല.. കമലയക്ക! ആ... ഞാമ്പോയി നോക്കാടീ! വലിയ താല്പര്യമില്ലാത്ത പോലെ തോമസ് വെച്ചുകാച്ചി.

എൻ്റിച്ചായാ! രേണുവിൻ്റെ മന്ദഹാസം ഫോണിലൂടെ തോമസ്സറിഞ്ഞു. ഉള്ളിലിത്തിരി തോന്നിയ വിഷമം കമലയക്കൻ്റെ പൊക്കമുള്ള കൊഴുത്ത രൂപം അമർത്തിയടക്കി.

പിള്ളാരെന്തിയേടീ? തോമാച്ചനിലെ തന്തയുണർന്നു.

ദേ ഇവിടൊണ്ട്.രണ്ടിനേമൊന്നു വെരട്ടിയേക്കണേ. വല്ല്യപ്പൻ്റെ വീട്ടിലാണെന്നും കണ്ട് രണ്ടെണ്ണോം കെടന്നു വെരവുവാണെന്നേ! രേണു അടക്കിയ സ്വരത്തിൽ രഹസ്യമോതിയിട്ട് പിള്ളാരെ വിളിച്ചു....

ശനിയാഴ്ച്ച കാലത്തേ തന്നെ തോമാച്ചനെണീറ്റു. നേരം പരപരാ വെളുത്തു വരുന്നേയുള്ളൂ.. നല്ല മഞ്ഞും കുളിരും....ഇത്തിരി തള്ളി വരുന്ന കുമ്പയിലൊന്നു തലോടി.... പണ്ട് രേണു നിർബ്ബന്ധിപ്പിച്ച് വാങ്ങിപ്പിച്ച നിക്കറും ബനിയനും വലിച്ചുകേറ്റി ക്യാൻവാസ് ഷൂവുമണിഞ്ഞ് അടുത്തുള്ള മൈതാനത്തിൽ മെല്ലെ ഓടാൻ പോയി. അഞ്ചു മിനിറ്റു കഴിഞ്ഞപ്പഴേക്കും തളർന്ന് ഒരു മരത്തിൻ്റെ പിന്നിൽ നിന്നു കാര്യമായി ഛർദ്ദിച്ചു....

കണ്ണാ... നീയെതുക്കെടാ ഒടമ്പു നോക്കാതെ ഇന്ത മാതിരി? ഓട വേണാ... നടന്നാൽ മതിയെടാ തമ്പീ... എന്താണെന്നറിയില്ല! അക്കയെ മെസേജു ചെയ്യാനാണ് തോന്നിയത്! അപ്പോത്തന്നെ അക്ക തിരികെ വിളിച്ചപ്പോൾ കിട്ടിയ ഉപദേശം തോമാച്ചൻ അനുസരിച്ചു. മെല്ലെ ഒരു പത്തു ചുറ്റു നടന്നു. കിതപ്പടങ്ങിയപ്പോൾ ഒരു ബെഞ്ചിലിരുന്നു.

💬 Comments

View all comments