Chapter Title : രേവതി [Akhil George]
പോന്നു. രണ്ടു മൂന്നു ദിവസം സാധാരണ പോലെ കടന്നു പോയി. ഒരു ഞായറാഴ്ച ഉച്ചക്ക് എനിക്ക് രേവതിയുടെ കോൾ വന്നു.
ഞാൻ: പറയൂ രേവതി. എന്തുണ്ട് വിശേഷങ്ങൾ.? അനിയന് എങ്ങനെ ഉണ്ട് ?
രേവതി: കുറവുണ്ട് സാർ. ഞാൻ നാളെ വന്നു ജോയിൻ ചെയ്യാൻ പ്ലാൻ ഉണ്ട്. ഏതു ഷോപ്പിൽ ആണ് ജോലി.
ഞാൻ: ഷോപ്പിൽ ഒന്നും അല്ല രേവതി. നമ്മുടെ ബെല്ലന്തുർ ഉള്ള സൂപ്പർ മാർക്കറ്റിന് മുകളിൽ കോർപ്പറേറ്റ് ഓഫീസ് ഉണ്ട്. അവിടെ ആണ്. രേവതി ഒരു കാര്യം ചെയ്യൂ, ഒരു പത്തു മണിക്ക് എത്തിക്കോളൂ, എല്ലാം ഒന്ന് introduce ചെയ്യാൻ ഞാനും വരാം. പിന്നെ പഴയ പോലെ "അഖിലേട്ടാ" എന്ന് വിളിച്ചാൽ മതി, സാർ വേണ്ട.
രേവതി: ശെരി. ഞാൻ നാളെ എത്തിക്കോളാം. Bye
അങ്ങനെ രാവിലെ രേവതി എത്തി, ഞാൻ ഓഫീസിലെ എല്ലാവർക്കും രേവതിയെ പരിചയപ്പെടുത്തി അവൾക്കുള്ള ക്യാബിൻ കാണിച്ചു കൊടുത്തു. പിന്നെ എൻ്റേതായ പണികളിൽ ഏർപ്പെട്ടു, ഓരോ ഷോപ്പിലും പോയി കണക്കുകൾ നോക്കുകയും, പർച്ചേസിംഗ് ഹെഡിനെ കണ്ട് എന്തൊക്കെ ഓർഡർ ചെയ്യണം എന്നൊക്കെ ലിസ്റ്റ് ഔട്ട് ചെയ്യുകയും എല്ലാം ആയി അന്നത്തെ ദിവസം കഴിഞ്ഞ് പോയി.
സാധാരണ പോലെ ദിവസങ്ങൾ നീങ്ങി, ഒരാഴ്ച്ച കഴിഞ്ഞു ഓണവും വന്നെത്തി. തിരുവോണം നാളിൽ കടക്ക് അവധി കൊടുത്തു, ഞാൻ 2 ദിവസത്തേക്ക് നാട്ടിലേക്ക് പോന്നു. ഓണം കഴിഞ്ഞ് ജോലികൾ എല്ലാം പഴയതു പോലെ തുടങ്ങി. ഒരു ദിവസം ഉച്ചക്ക് ഓഫീസിൽ മീറ്റിംഗ് ഉണ്ടായിരുന്നു.
ഞാൻ: നമ്മുടെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പോകുന്നു എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു. പുതിയ രണ്ടു സൂപ്പർ മാർക്ക്റ്റുകളും കൂടി നമ്മൾ വാങ്ങാൻ പോകുന്നു. സോ ഇപ്പോള് നിങൾ ചെയ്യുന്ന ഹാർഡ് വർക്ക് ഇനിയും കൂടെ ഉണ്ടാകണം.
എല്ലാവരും തല ആട്ടി സമ്മതിച്ചു.
ഞാൻ: ഈ ഓണം പ്രമാണിച്ച് ചിലർക്ക് കമ്പനി വക ഗിഫ്റ്റുകൾ ഉണ്ട്. അത് നമ്മുടെ GM പറയും.
GM (നവീൻ): ഈ വർഷം നമ്മുടെ ഓരോ ഡിപ്പാർട്ടുമെൻ്റിൽ നിന്നും ഓരോ ആൾക്ക് വീതം ഗിഫ്റ്റ്
💬 Comments
View all comments