Chapter Title : റിസർച് ഫെല്ലോ [വാൽസ്യൻ]
എടുത്തു റഫർ ചെയ്തിട്ട് പറഞ്ഞാൽ മതിയെടോ, ധൃതി എടുക്കേണ്ട. മാഡം പറഞ്ഞു.
നിനക്കു നേരെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന, കോൺഫിഡൻസ് ഉള്ള ടോപ്പിക്ക് എടുക്കണം. വലിയ ടോപ്പിക്ക് എടുത്തിട്ട് പാതി വഴിയിൽ വെച്ച് വയ്യ എന്ന് പറയരുത്. അത് പോലെ തന്നെ വർക്കിന്റെ കാര്യത്തിൽ ഞാൻ സ്ട്രിക്ട് ആണ് , ഒരു അഡ്ജസ്റ്മെന്റും പ്രതീക്ഷിക്കേണ്ട - അവർ ഗൗരവതിയോടെ പറഞ്ഞു.
അവനതു പ്രതീക്ഷിച്ചില്ല. മിക്ക ഗൈഡുമാരും സ്റുഡന്റ്‌സിനേക്കാൾ വലിയ ഉഴപ്പന്മാരാകും, അവർ പ്രൊജക്റ്റ് വായിച്ചു വിലയിരുത്താനൊന്നും ശ്രമിക്കില്ല. ആവശ്യത്തിന് ഗ്രേഡ് ഇട്ടു കൊടുത്തു പിള്ളേരെ രക്ഷപ്പെടുത്തും. പക്ഷേ ചിലർ സ്റുഡന്റ്സിനെ നന്നായി കഷ്ടപെടുത്തും. ഇതിപ്പോൾ പണി ആയല്ലോ. അവൻ മനസ്സിൽ വിചാരിച്ചു.
അവന്റെ മുഖഭാവം മാറിയത് മാഡത്തിന് മനസിലായി.
എന്ന് വെച്ച് പേടിക്കേണ്ടെടോ.. ഞാൻ അത്ര ക്രൂരയൊന്നും അല്ല, നേരെ ചൊവ്വേ വർക്ക് ചെയ്താൽ അപ്പ്രൂവൽ കിട്ടും. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവനൊരല്പം ആശ്വാസമായി. അവനും ചിരിച്ചു.
താമസമൊക്കെ റെഡി ആയോ ? മാഡം ചോദിച്ചു
ആ താഴെ ഉള്ള ഉമാ ലോഡ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.
അപ്പോൾ ഭക്ഷണം ഒക്കെ ?
ക്യാന്റീനിൽ നിന്ന് നോക്കാം എന്നാ വിചാരിക്കുന്നെ.
അത് നന്നായി, ഒന്ന് പരിചയം ആയി കഴിഞ്ഞാൽ വേറെ വേറെന്തെകിലും എടുക്കലോ. ഇവിടിപ്പോൽ ഷെയറിങ്ങിനു ആളെ കിട്ടുനെമെന്നു തോന്നുന്നില്ല. ഒന്നാമത് ഇത് ഗേൾസ് കോളേജ് ആണ്, മെയിൽ സ്റ്റാഫ് ഒന്ന് രണ്ടു പേരെ ഉള്ളു. അവരാണെകിൽ വീട്ടിൽ പോയി വരുന്നവരാണെന്നു തോന്നുന്നു. അവർ പറഞ്ഞു.
അത് കുഴപ്പമില്ല, എനിക്ക് ഒറ്റക്ക് നിന്ന് നല്ല പരിചയം
💬 Comments
View all comments