Chapter Title : ഋതം [കൊമ്പൻ]
നേരിട്ട് കാണാൻ ഉള്ള അവസരം തരാമെന്നു പറഞ്ഞത്. ആളുടെ പേര് സാമുവൽ (സാം) .
സാം വളരെ വലിയ ഒരു ഇൻവെസ്റ്റ്മെന്റ് ചെയ്യുമെന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ ആകെയുള്ള പ്രശ്നം, അദ്ദേഹം കുറച്ച് ദിവസത്തിനുള്ളിൽ തന്നെ തിരിച്ചു യുഎസിലേക്ക് മടങ്ങും എന്നതാണ്. അതിനാൽ ഞങ്ങളിൽ ഒരാൾക്ക് അതിനുമുമ്പ് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ആ അവസരത്തിനായി കാലിഫോർണിയയിലേക്ക് ഒന്ന് പോകണം എന്നുളളതും എന്റെയീ സുഹൃത്തു പറഞ്ഞു നിർത്തി.
മൂന്നാം ദിവസം അവന്റെ കല്യാണം കഴിഞ്ഞതിന് ശേഷം അവനോട് ഞാൻ അതേപ്പറ്റി സംസാരിച്ചു. ഇന്ന് രാത്രി അവനും ഞാനും കൂടെ ഡൽഹിക്ക് പോകാമെന്നു ശ്യാം തൽക്ഷണം പറഞ്ഞു. ആ മണ്ടൻ- തീരുമാനത്തിൽ നിന്നും ഞാനവനെ പിന്തിരിപ്പിച്ചതാണ്. കാര്യം ഇത്രയും വലിയ ഇൻവെസ്റ്റ്മെന്റ് ഞങ്ങളുടെ സ്റ്റാർട്ടപ്പിനു നല്ലതാണു എന്നിരിക്കെ മധുവിധു ആഘോഷിക്കേണ്ട ഈ സമയത്ത് അവനു ഇങ്ങനെ ഒരു യാത്ര! ഒരിക്കലുമത് നല്ലതല്ലല്ലോ.
അങ്ങനെ ഞാനും സ്‌മൃതിയും ഇൻവെസ്റ്ററെ കാണാമെന്നു പറഞ്ഞതിൻ പ്രകാരം ആ കല്യാണചടങ്ങുകൾ കഴിഞ്ഞയുടനെ തിരിച്ചിറങ്ങി, എയർ പോർട്ടിലേക്ക് ചെല്ലും വഴി ഞങ്ങളുടെ കാലക്കേടിനു ആ ഫ്ലൈറ്റ് റദ്ദാക്കിയെന്നു ഒരു SMS ഞങ്ങൾക്ക് ലഭിച്ചു. നാശം!
ഞാൻ അന്നേരം എയർലൈൻസ്നെ വിളിച്ചു. മൂടൽമഞ്ഞ് കാരണം മൈസൂർ നിന്നും എല്ലാ വിമാനങ്ങളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു എന്നവർ ക്ഷമാപണം അറിയിച്ചു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിയാതെ മൂടൽ മഞ്ഞ് മാറുമെന്ന് അവർ പ്രതീക്ഷിക്കുന്നുമില്ല. ഇതിനർത്ഥം ആ ഇൻവെസ്റ്ററുമായുള്ള മീറ്റിംഗ് നു വേണ്ടി എനിക്ക് കൃത്യസമയത്ത് ഡൽഹിയിലേക്ക് എത്താൻ കഴിയില്ല എന്നതാണ്. സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളെയും വിളിച്ചു, എനിക്ക് ചുറ്റുമുള്ള
💬 Comments
View all comments