Chapter Title : ഋതം [കൊമ്പൻ]
ഓടി പ്രജ്വൽ ദേവിന്റെ മടിയിലിരുന്നു അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. സ്‌മൃതിയും അടുത്തിരുന്നു. ഞങ്ങൾ തമ്മിൽ അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം ഇത്രയും കാലം അവളെ മനസിലാക്കാത്തിതിൽ ഉള്ള കുറ്റബോധം എന്റെ ഇരുകരണത്തും മാറി മാറി അടിക്കുന്നുണ്ടയിരുന്നു.
അവളിലെ പൂർണ്ണതയെ അദ്ദേഹത്തിനു കാണാൻ ആയപോലെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല, അവളുടെ മനസ് ഇപ്പോഴും എനിക്ക് വിദൂരമാണ്, പിന്നെ അവളുടെ സ്നേഹത്തിനു ഞാനെങ്ങനെ അർഹനാകും.?
ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തുകൊണ്ട് ഞാൻ എന്റെ പാതി മകന്റെ കവിളിൽ ഉമ്മ കൊടുത്തു. ഏന്റെ ചുണ്ടുകൾ കൊണ്ടല്ല മറിച്ചു എന്റെ ആത്മാവുകൊണ്ടുള്ള ആദ്യ ചുംബനം. അവനു പിറന്നാൾ ആശംസകൾ നേർന്നു. ഒരു പുതിയ ജീവിതം സ്‌മൃതിയും പ്രജ്വൽ ദേവും ആരംഭിച്ചു. ഞാൻ തിരികെയെത്തി. സത്യതിൽ സ്‌മൃതിയുടെ ഹൃദയത്തിൽ ഞാൻ ഒരു വാടകക്കാരൻ ആയിരുന്നു , പുതിയ താമസക്കാർ വരുമ്പോ ഒഴിഞ്ഞുകൊടുക്കേണ്ട വെറുമൊരു വാടകക്കാരൻ.
******************************************************************** ഒരു വർഷം കഴിഞ്ഞു, സാം അങ്കിളിന്റെ മകൻ ജിജോയുടെ അകാല മരണത്തോടെ അനാഥയായ നിയയെ കാലിഫോര്ണിയയിലേക്ക് അങ്കിൾ താമസിക്കാൻ വിളിച്ചു. അങ്കിൾ അവളുടെ മനസിന്റെ സന്തോഷത്തിനായി എന്റെയൊപ്പം ഫാർമിൽ പാർട്ണറാക്കി. അവൾക്കും വിഷമങ്ങളെ മറക്കാനുള്ള ശക്തി അങ്ങനെ കിട്ടി തുടങ്ങി, ഞാനും നിയയും സ്വാഭിവികമായും അടുത്തു, സാം അങ്കിളിനും ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുന്നതിൽ സമ്മതമെന്നു അറിയച്ചപ്പോൾ ഞാൻ നിയയെ വിവാഹം ചെയ്തു. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്‌മൃതിക്ക് due date അടുത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിലും എന്നെയോർത്തു സന്തോഷിക്കുന്നു എനിക്കും നിയക്കും ഭാവി ജീവിതത്തിൽ എല്ലാ ആശംസകളും എന്നയച്ച സ്‌മൃതിയുടെ മെസ്സേജ് വായിച്ചുകൊണ്ട്
💬 Comments
View all comments