Chapter Title : ഋതം [കൊമ്പൻ]
മരണത്തോടെ അനാഥയായ നിയയെ കാലിഫോര്ണിയയിലേക്ക് അങ്കിൾ താമസിക്കാൻ വിളിച്ചു. അങ്കിൾ അവളുടെ മനസിന്റെ സന്തോഷത്തിനായി എന്റെയൊപ്പം ഫാർമിൽ പാർട്ണറാക്കി. അവൾക്കും വിഷമങ്ങളെ മറക്കാനുള്ള ശക്തി അങ്ങനെ കിട്ടി തുടങ്ങി, ഞാനും നിയയും സ്വാഭിവികമായും അടുത്തു, സാം അങ്കിളിനും ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുന്നതിൽ സമ്മതമെന്നു അറിയച്ചപ്പോൾ ഞാൻ നിയയെ വിവാഹം ചെയ്തു. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്‌മൃതിക്ക് due date അടുത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിലും എന്നെയോർത്തു സന്തോഷിക്കുന്നു എനിക്കും നിയക്കും ഭാവി ജീവിതത്തിൽ എല്ലാ ആശംസകളും എന്നയച്ച സ്‌മൃതിയുടെ മെസ്സേജ് വായിച്ചുകൊണ്ട് ഞാൻ ഞാനും നിയയും കെട്ടിപിടിച്ചു കിടന്നു ……
********************************************************************
ഞങ്ങൾക്കും ഒരു കുഞ്ഞു പിറന്നതിനു ശേഷം സ്‌മൃതിയെ വീണ്ടും കാണുവാനും സ്‌മൃതിയെ നിയക്ക് പരിചയപ്പെടാനും വേണ്ടി ഇന്ത്യയിലേക്ക് പറന്നു. സഞ്ജയുടെ അനിയത്തി ചാരുവിന്റെ പിറന്നാളായിരുന്നു, അന്ന്. പ്രജ്വൽ ദേവ് ഞങ്ങളെ ഒന്നിച്ചു കണ്ടതും വല്ലാതെ സന്തോഷിച്ചിരുന്നു, എനിക്കു പറ്റിയ ഒരാളെ കിട്ടിയതിൽ ….ആവണം.
നിയക്കും ആ രാത്രിയിൽ നടന്നത് എല്ലാം ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിട്ടും ഞാൻ ഉള്ളിൽ പേടിച്ചപോലെ അദ്ദേഹത്തോട് വെറുപ്പോ ദേഷ്യമോ ഒന്നും ഉണ്ടായില്ല. അദ്ദേഹം ഇപ്പൊ അടുത്തുള്ള സ്‌കൂളിൽ ടീച്ചർ ആയി ജോലി തുടരുന്നു, സ്‌മൃതി ഒരു നഴ്സറി(ചെടികൾ) നടത്തുന്നു.
തൊട്ടിലിൽ കിടക്കുന്ന രണ്ടു അനിയത്തിമാരെയും നോക്കികൊണ്ട് സഞ്ജയ് പറഞ്ഞു. ലോകത്തു പെൺകുഞ്ഞുങ്ങൾ എവിടെയുണ്ടോ അവിടെ ആർക്കും മനസ്സിലാവാൻ സാധിക്കാത്ത മാജിക് സംഭവിക്കുന്നു എന്ന്.! ഞങ്ങൾ ആ 10 വയസുകാരന്റെ സൂക്ഷ്മമായ തുറന്നു പറച്ചിൽ കേട്ടുകൊണ്ട് അവന്റെ കണ്ണിലെ തിളക്കം നോക്കികൊണ്ട് സോഫയിലിരുന്നു ഞങ്ങളുടെ ഋതസംസാരം തുടർന്നു.
**** ശുഭം !!!
വായിച്ചിട്ടു ഒട്ടും എനിക്കിഷ്ടപെടാത്ത ഒരു കഥയുടെ കുറച്ചു ഭാഗങ്ങൾ ഇതിൽ ഞാൻ പരിഭാഷ ചെയ്തിട്ടുണ്ട്, ആ കഥയുടെ പേര് എനിക്ക് പറയാൻ താല്പര്യമില്ല.
സ്റ്റേ ഹെൽത്തി, സ്റ്റേ സേഫ്. മിഥുൻ.
******
💬 Comments
View all comments