0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.4K

വന്നാലും രണ്ടറ്റത്തു കിടന്നു ഉറങ്ങും. ഏകാന്തമായ ആ രാത്രികളിൽ കട്ടിലിന്റെ അറ്റത്തു ഞാൻ കണ്ണീരൊഴുകിയത് നിനക്ക് കാണാനായില്ല, എത്രവട്ടം ഞാൻ പറഞ്ഞു എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന്...അപ്പോഴെല്ലാം നീയത് പാടെ അവഗണിച്ചു. എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു. ഇനിയതൊന്നും ഞാനെല്ലാം മറന്നു തൂടങ്ങുകയാണ് ...അജിത് !”

ഞങ്ങൾ പരസ്പരം ഉറ്റുനോക്കി, എന്ത് പറയണമെന്നറിയാതെ, ഞാൻ നോക്കുമ്പോ അവളുടെ ക്യാബ് ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു പോയിരുന്നു.

************************************************************************

6 വർഷത്തിന് ശേഷം !

സ്റ്റാർട്ടപ്പ് എന്റെ ദീഘകാലത്തെ സ്വപ്നമായിരുന്നു, പക്ഷെ സ്‌മൃതി എന്റെ ജീവിതത്തിൽ നിന്ന് പോയതിനു ശേഷം ഇന്ത്യയിൽ എനിക്ക് തുടർന്ന് നിൽക്കാൻ ആവില്ലായിരുന്നു, എന്റെ മുഴുവൻ ഷെയറും ഞാൻ കോഫൗണ്ടർക്കും മറ്റുപലർക്കുമായി വീതിച്ചുകൊണ്ട്, ഞാൻ സാം അങ്കിളിന്റെ (സംരംഭകൻ) കൂടെ കാലിഫോർണിയിലേക്ക് കുടിയേറി. സ്‌മൃതിയുടെ ഓർമ്മകൾ പലപ്പോഴും എന്നെ തേടിയെത്താറുണ്ട്. ഇവിടെ വന്നിട്ടും ഞാൻ ആരോടും എന്റെ കഥകൾ പറഞ്ഞില്ല, പക്ഷെ സാം അങ്കിളിനു ഞാൻ വിവാഹമോചിതൻ മാത്രമാണ് എന്ന് മാത്രം പറഞ്ഞു. സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും. സ്‌മൃതി അത് ചെയ്യുമെന്ന് ഞാൻ പതീക്ഷിച്ചുരുന്നു പക്ഷെ അങ്ങനെയൊന്നുണ്ടായില്ല.

അങ്ങനെ ഞാൻ എന്റെ കാലിഫോർണിയയിലെ മുന്തിരി തോട്ടത്തിൽ പ്രഭാത സമയത്തു ഇരിക്കുമ്പോ, എന്റെ P.A പറഞ്ഞു.

“You have one mail sir”
“From whom?”
“Smrithi.”
ഞാൻ ഐപാഡിൽ സ്‌മൃതിയുടെ മെയിൽ വായിച്ചു തുടങ്ങി….

“അജയ്….
നിനക്ക് സുഖമാണ് അവിടെ എന്ന് കരുതുന്നു.
ഫാർമിംഗ് നന്നായ് പോകുന്നത് നിന്റെ വെബ്സൈറ്റിലൂടെ ഞാൻ വായിക്കാറുണ്ട്. നിന്റെ മുഴുവൻ ശ്രദ്ധയും നീ അതിൽ കൊടുക്കുന്നത് അറിയുമ്പോൾ ഞാൻ

💬 Comments

View all comments