0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.4K

എനിക്കയാളോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. എങ്കിലും ഒരു കാര്യം മാത്രം ചോദിച്ചു. ഈ ഫ്ലാറ്റിൽ എത്ര കാലമായി താമസം എന്ന്.

“സ്‌മൃതി പറഞ്ഞ അറിവ് വെച്ച് 5 വർഷമായി എന്നാണ്…..”

“ഞാൻ ഇവിടെ വന്നത് കൃത്യമായി പറഞ്ഞാൽ 23 ദിവസം.”

“മനസിലായില്ല!”

“ഞാൻ 6 വർഷമായി മൈസൂർ സെൻട്രൽ ജയിലിൽ ആയിരിന്നു….”

“നിങ്ങൾ കള്ളം പറയുകയാണ്!! ആ സംഭവത്തിനു ശേഷവും സ്‌മൃതി നിങ്ങളെ കാണാൻ വന്നില്ലേ? നിങ്ങൾ ബന്ധപെട്ടില്ലേ?”

അയാളുടെ മുഖത്തെ പുച്ഛമായ ഭാവം…..അതെന്നെ വീണ്ടും തോൽപ്പിച്ചു.
അജിത്!!!!
എന്നാണ് സ്‌മൃതിയെ നിങ്ങൾ ഇനി മനസിലാക്കുക?
എന്റെ അജിത്, സ്‌മൃതി കേവലം കാമത്തിന് വേണ്ടി കേഴുന്ന സ്ത്രീയല്ല. അവളുടെ പേര് പറയാൻ പോലും ഉള്ള യോഗ്യത നിങ്ങൾക്ക് ഇല്ലെന്നു ഇപ്പോളെനിക്ക് മനസിലാകുന്നു.

ഞാൻ ആലോചിച്ചു………
ശെരിയാണ് ഒരു പാട് തെറ്റിദ്ധാരണകൾ കൊണ്ട് മൂടപ്പെട്ടാണ് കഴിഞ്ഞ കുറെ വർഷങ്ങൾ കടന്നുപോയത്.

എന്റെ കണ്ണിലെ നനവ് കണ്ടപ്പോൾ …..ആ നിശബ്ദത ഭേദിച്ച് കൊണ്ട് അയാൾ തന്നെ അയാളുടെ കഥ അയാൾ പറഞ്ഞു തുടങ്ങി….

ഒരു സ്‌കൂൾമാഷായി Halagur എന്ന സ്‌ഥലത്തേക്ക്‌ ഭാര്യയോടും രണ്ടു മക്കളോടും കൂടെ വരുമ്പോൾ അറിയില്ലായിരുന്നു, അവിടെമാകെ ജന്മികളും അരാഷ്ട്രീവാദികളും നിറഞ്ഞ സ്‌ഥലമാണ്‌ എന്നത്. ആ കാലഘത്തിൽ കുട്ടികൾ വിദ്യഭ്യാസം നേടിയാൽ തങ്ങളുടെ രാഷ്ട്രീയമുതെലെടുപ്പിനു വിലങ്ങുതടിയാകുമെന്നു മനസിലാക്കിയ ഗ്രാമമുഖ്യൻ സ്‌കൂളിന് തീവെക്കാന് ശ്രമിച്ചപ്പോ അത് തടയാൻ ചെന്ന രാമർ എന്ന മാഷെ ഗ്രാമമുഖ്യനും അയാളുടെ കിങ്കരന്മാരും ചേർന്ന് വെട്ടികൊന്നതാണ് എല്ലാത്തിന്റെയും തുടക്കം, അന്ന് അവർക്കെതിരെ ഞാൻ പോലീസിൽ പരാതിനൽകുമ്പോ അറിഞ്ഞിരുന്നില്ല, അത് ആ നരാധമന്റെ മകൾ തന്നേയാണ്

💬 Comments

View all comments