Chapter Title : ഋതം [? ? ? ? ?]
ജീവിതം ദാനമായി തന്ന സ്മൃതിയെ ഞാൻ എന്ത് കൊടുത്തു പകരം വീട്ടും? എനിക്കറിയില്ല.
സത്യത്തിൽ ഞാൻ അന്ന് നടന്നത് അത്രയും വിധിയാണ് ….
അതിന്റെ ഫലം അനുഭവിക്കുന്നത് നമ്മൾ മൂന്നു പേരാണ് അനുഭവിക്കുന്നത്, നമ്മുടെ ജീവിതമാണ് മാറി മറിഞ്ഞത് അല്ലെ ?
മുൻവശത്തെ ചാരിയ വാതിൽ പതിയെ തുറന്നു, സ്മൃതിയും മകനും അകത്തേക്ക് കടന്നു. “സഞ്ജയ്” എന്ന് അവന്റെ അച്ഛൻ വിളിച്ചപ്പോൾ…
അവൻ ഓടി പ്രജ്വൽ ദേവിന്റെ മടിയിലിരുന്ന്. സ്മൃതിയും അടുത്തിരുന്നു. ഞങ്ങൾ തമ്മിൽ അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം ഇത്രയും കാലം ഞാൻ അവളെ മനസിലാക്കാത്തിതിൽ ഉള്ള കുറ്റബോധം എന്റെ ഇരുകരണത്തും മാറി മാറി അടിക്കുന്നുണ്ടയിരുന്നു.
അവളിലെ പൂർണ്ണതയെ അദ്ദേഹത്തിനു കാണാൻ ആയപോലെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല, അവളുടെ മനസ് ഇപ്പോഴും എനിക്ക് വിദൂരമാണ്, പിന്നെ അവളുടെ സ്നേഹത്തിനു ഞാനെങ്ങനെ അർഹനാകും.?
ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തുകൊണ്ട് ഞാൻ എന്റെ പാതി മകന്റെ കവിളിൽ ഉമ്മകൊടുത്തു. ഏന്റെ ചുണ്ടുകൾകൊണ്ടല്ല മറിച്ചു എന്റെ ആത്മാവുകൊണ്ടുള്ള ആദ്യ ചുംബനം. അവനെ പിറന്നാൾ ആശംസകൾ നേർന്നു. ഒരു പുതിയ ജീവിതം സ്മൃതിയും പ്രജ്വൽ ദേവും ആരംഭിച്ചു. ഞാൻ തിരികെയെത്തി. സത്യതിൽ സ്മൃതിയുടെ ഹൃദയത്തിൽ ഞാൻ ഒരു വാടകക്കാരൻ ആയിരുന്നു , പുതിയ താമസക്കാർ വരുമ്പോ ഒഴിഞ്ഞുകൊടുക്കേണ്ട വെറുമൊരു വാടകക്കാരൻ.
********************************************************************
ഒരു വർഷം കഴിഞ്ഞു, സാം അങ്കിളിന്റെ മകൻ ജിജോയുടെ അകാല മരണത്തോടെ അനാഥയായ നിയയെ കാലിഫോര്ണിയയിലേക്ക് അങ്കിൾ താമസിക്കാൻ വിളിച്ചു. അങ്കിൾ അവളുടെ മനസിന്റെ സന്തോഷത്തിനായി എന്റെയൊപ്പം ഫാർമിൽ പാർട്ണറാക്കി. അവൾക്കും വിഷമങ്ങളെ മറക്കാനുള്ള ശക്തി അങ്ങനെ കിട്ടി
💬 Comments
View all comments