0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1797

കണ്ണീരൊഴുകിയത് നിനക്ക് കാണാനായില്ല, എത്രവട്ടം ഞാൻ പറഞ്ഞു എനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന്...അപ്പോഴെല്ലാം നീയത് പാടെ അവഗണിച്ചു. എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു. ഇനിയതൊന്നും ഞാനെല്ലാം മറന്നു തൂടങ്ങുകയാണ് ...അജിത് !”

ഞങ്ങൾ പരസ്പരം ഉറ്റുനോക്കി, എന്ത് പറയണമെന്നറിയാതെ, ഞാൻ നോക്കുമ്പോ അവളുടെ ക്യാബ് ഫ്ലാറ്റിന്റെ ഗേറ്റ് കടന്നു പോയിരുന്നു.

************************************************************************

6 വർഷത്തിന് ശേഷം !

സ്റ്റാർട്ടപ്പ് എന്റെ ദീഘകാലത്തെ സ്വപ്നമായിരുന്നു, പക്ഷെ സ്‌മൃതി എന്റെ ജീവിതത്തിൽ നിന്ന് പോയതിനു ശേഷം ഇന്ത്യയിൽ എനിക്ക് തുടർന്ന് നിൽക്കാൻ ആവില്ലായിരുന്നു, എന്റെ മുഴുവൻ ഷെയറും ഞാൻ കോഫൗണ്ടർക്കും മറ്റുപലർക്കുമായി വീതിച്ചുകൊണ്ട്, ഞാൻ സാം അങ്കിളിന്റെ (സംരംഭകൻ) കൂടെ കാലിഫോർണിയിലേക്ക് കുടിയേറി. സ്‌മൃതിയുടെ ഓർമ്മകൾ പലപ്പോഴും എന്നെ തേടിയെത്താറുണ്ട്. ഇവിടെ വന്നിട്ടും ഞാൻ ആരോടും എന്റെ കഥകൾ പറഞ്ഞില്ല, പക്ഷെ സാം അങ്കിളിനു ഞാൻ വിവാഹമോചിതൻ മാത്രമാണ് എന്ന് മാത്രം പറഞ്ഞു. സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും. സ്‌മൃതി അത് ചെയ്യുമെന്ന് ഞാൻ പതീക്ഷിച്ചുരുന്നു പക്ഷെ അങ്ങനെയൊന്നുണ്ടായില്ല.

അങ്ങനെ ഞാൻ എന്റെ കാലിഫോർണിയയിലെ മുന്തിരി തോട്ടത്തിൽ പ്രഭാത സമയത്തു ഇരിക്കുമ്പോ, എന്റെ P.A പറഞ്ഞു.

“You have one mail sir”
“From whom?”
“Smrithi.”
ഞാൻ ഐപാഡിൽ സ്‌മൃതിയുടെ മെയിൽ വായിച്ചു തുടങ്ങി….

“അജയ്….
നിനക്ക് സുഖമാണ് അവിടെ എന്ന് കരുതുന്നു.
ഫാർമിംഗ് നന്നായ് പോകുന്നത് നിന്റെ വെബ്സൈറ്റിലൂടെ ഞാൻ വായിക്കാറുണ്ട്. നിന്റെ മുഴുവൻ ശ്രദ്ധയും നീ അതിൽ കൊടുക്കുന്നത് അറിയുമ്പോൾ ഞാൻ സന്തോഷിക്കുന്നുണ്ട്. നീ അവിടെ മറ്റൊരു ജീവിതം തുടങ്ങാത്തത് എന്താണ്?. ഡിവോഴ്സ് ആണ് നിനക്ക് അതിനുള്ള തടസമെങ്കിൽ ഞാൻ അത് തരാം. അതിനും കൂടെ വേണ്ടിയാണു ഞാൻ ഇപ്പൊ ഈ മെയിൽ അയക്കുന്നത്.
ഒപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യം, നമ്മുടെ മകന്റെ 5ആം ജന്മദിനം ആണ് ഈ വരുന്നയാഴ്ച, നമ്മുടെ എന്ന് പറയാൻ ആണ് എനിക്കിഷ്ടം. കാരണം ഞാൻ അത്രയും കൊതിച്ചിരുന്നു എന്നതാണ്.
നിനക്കു മറിയാം അത്. നീ വരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌മൃതി
ഫ്ലാറ്റ് 23A
ജനതയൻ അപ്പാർട്മെന്റ്സ്
ബാംഗ്ലൂർ നോർത്ത്.”

വായിച്ചപ്പോൾ എനിക്ക് വീണ്ടും

💬 Comments

View all comments