Chapter Title : റിയൂണിയൻ 3 [Danmee]
സേഫ് അല്ലെങ്കിൽ എന്താ...... നീ എന്റെ മക്കളെ പ്രസവിക്കില്ലേ "
" അതല്ല....... ഞാൻ പറഞ്ഞല്ലോ ..... ഈ പ്രേശ്നങ്ങൾ ഒക്കെ തീർന്നിട്ട് മതി നമ്മുടെ ഒത്തുചേരൽ എന്ന്. നമ്മൾ വിചാരിച്ചപോലെ ഒന്നും നടന്നില്ല എങ്കിൽ നമ്മുടെ കുട്ടികാലം പോലെ നരകം ആയി മാറും നമ്മുടെ മക്കളുടെയും കുട്ടികാലം."
" മ്മ്..... നീ പേടിക്കണ്ട നീ വിചാരിച്ചത് പോലെ എല്ലാം നടക്കും "
അവർ പരസ്പരം കെട്ടിപിടിച്ചുകൊണ്ട് അവിടെ കിടന്നു.
ആറുമാസം കയിഞ്ഞു ജോർജ് ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജെനി ജയിലിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു.
അവളെ കണ്ട അവൻ അവളുടെ അടുത്തേക്ക് ഓടി. അവർ പരസ്പരം കെട്ടി പിടിച്ചു.
" ഇനി എന്താ പ്ലാൻ നീ പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്തു............. നമുക്ക് കല്യാണം കഴിച്ചാലോ "
" കല്യാണമോ ......
കല്യാണം ഒരു കരാർ അല്ലെങ്കിൽ ഉറപ്പ് ആണ്.... നമുക്ക് അതിന്റ ആവിശ്യം ഇല്ലല്ലോ നമ്മൾ ആരെ ബോധ്യപെടുത്താൻ ആണ് അങ്ങനെ ചെയ്യുന്നത്...... ഒന്നും ഇല്ലെങ്കിലും നമ്മുടെ രക്തബന്ധം അത് ആർക്കും വേർപെടുത്താൻ കഴിയില്ലല്ലോ. "
ജെനി അവളുടെ കാറിൽ ജോർജിനെയും കൊണ്ട് ഒരു പുതുജീവിതത്തിലിലേക്ക്...
💬 Comments
View all comments