Chapter Title : റോക്കി [സാത്യകി]
ഫോട്ടോ ആയത് കൊണ്ട് അവളുടെ സമൃദ്ധമായ വയറും ബ്ലൗസ്സിൽ നിറഞ്ഞു തുളുമ്പുന്ന മുലകളും കാണാൻ പറ്റി. അത് സ്ലൈഡ് ചെയ്തു പോയപ്പോ ഒരു ഗ്രൂപ്പ് ഫോട്ടോ കണ്ടു. അതിലും അവളുടെ വയർ നല്ലത് പോലെ കാണാൻ സാധിക്കുമായിരുന്നു. ആ കൂട്ടത്തിൽ കൃഷ്ണയും ഉണ്ടായിരുന്നു. കൃഷ്ണ ഒരു റെഡ് കര ഉള്ള സ്ലീവ്ലെസ്സ് സാരി ആയിരുന്നു ധരിച്ചത്. സ്‌ഥിരം ഇടുന്നതിലും കൂടുതൽ മേക്കപ്പ് ഇട്ടത് പോലെ തോന്നി. ഇത്രയും സൗന്ദര്യം ഉള്ള ഇവളൊക്കെ എന്തിനാണ് വീണ്ടും പുട്ടി ഇട്ട് കോലം കെടുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞാൻ ഫോട്ടോ വീണ്ടും സ്ലൈഡ് ചെയ്തു പോയി. ആഘോഷങ്ങളുടെ ഫോട്ടോകൾക്ക് ഇടയിൽ പെട്ടന്നൊരു ഫോട്ടോ കണ്ടു ഞാൻ സ്റ്റക്ക് ആയി. അത്തപ്പൂവിന് അടുത്ത് നിക്കുന്നവരിൽ ഒരു പെൺകുട്ടി. സാരിയും നീണ്ട മുടിയും ഉള്ള അവളെ കണ്ടു ഞാൻ കണ്ണ് മിഴിച്ചു 'ഡാ ഇത്?' ഞാൻ ആ ഫോട്ടോ സൂം ചെയ്തു അവളെ മാത്രം ആക്കി രാഹുലിന് കാണിച്ചു. 'ഇത് നിന്റെ ഇഷാനി അല്ലെ. നീ അപ്പൊ ഇന്നലെ ഫേസ് കണ്ടെന്നു പറഞ്ഞിട്ട് ഇത്ര പെട്ടന്ന് മറന്നു പോയോ?'
ഞാൻ ആ പിക്കിൽ വീണ്ടും വീണ്ടും നോക്കി. എന്ത് ഐശ്വര്യമാണ് ഇതിൽ അവളെ കാണാൻ. ഇത്രയും മുടി ഉണ്ടായിട്ടാണോ അവളിത് മുറിച്ചു കളഞ്ഞത്. അവൾ മുടി മുറിച്ചതിനെ കുറിച്ച് ചോദിച്ചപ്പോ രാഹുലിനും അറിയില്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ അവൾ മുടി മുറിച്ചു. അത്രേ അറിയൂ. ഞങ്ങളുടെ ഡെസ്കിന് രണ്ട് ബഞ്ച് അപ്പുറമായി എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഇഷാനിയെ ഞാൻ കണ്ടു. അവളെയും
💬 Comments
View all comments